പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം: പി.കെ കുഞ്ഞാലിക്കുട്ടി
തിരൂരങ്ങാടി: ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ഫൈസലിന്റെ ഘാതകരെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കൊടിഞ്ഞി തിരുത്തിയില്‍ ഫൈസലിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ ഗതി വിലയിരുത്തി വരികയാണ്.
രണ്ടു ദിവസത്തിനുള്ളില്‍ വ്യക്തമായ റിസള്‍ട്ട് കേസിലുണ്ടായിട്ടില്ലെങ്കില് പ്രക്ഷോഭത്തിലേക്കു നീങ്ങും. വിഷയം എസ്.പിയുമായും മറ്റും സംസാരിച്ചിട്ടുണ്ട്. ചില സംഘടനകളിലേക്ക് അന്വേഷണം എത്തിയതോടെയാണ് അന്വേഷണത്തിന്റെ വേഗത കുറഞ്ഞതെന്ന ജനങ്ങളുടെ ആക്ഷേപം ദുരീകരിക്കേണ്ട ബാധ്യത പൊലിസിനുണ്ടെന്നും കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഫൈസലിന്റെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തിയാണ് അദ്ദേഹം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."