HOME
DETAILS

നഗരസഭ പരാതി നല്‍കി

  
backup
November 26 2016 | 07:11 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf

 

കുന്നംകുളം: പാറയില്‍ മാര്‍ക്കറ്റ് പരിസരത്ത് അനധികൃത മാംസ കച്ചവടം. നഗരസഭ പൊലിസില്‍ പാരതി നല്‍കി. ഹൈകോടതി ഉത്തവിനെ തുര്‍ന്ന് കുന്നംകുളം പാറയില്‍ മാര്‍ക്കറ്റ് അടച്ചു പൂട്ടിയതോടെ അനധികൃതമായി മാര്‍ക്കറ്റ് പരിസരത്ത് കച്ചവടം നടത്തുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പ് പാറയില്‍ മാര്‍ക്കറ്റിലെ എട്ടും അങ്ങാടിയിലെ രണ്ടും മാംസകച്ചവട സ്റ്റാളുകള്‍ നഗരസഭ ആരോഗ്യവിഭാഗം സീല്‍ ചെയ്തിരുന്നു. ഇതോടെ തൊഴില്‍ നഷ്ടമായ കച്ചടക്കാര്‍ മാര്‍ക്കറ്റിനകത്തും പരിസരത്തുമായി വാഹനങ്ങളിലും മറ്റും രഹസ്യമായി മാംസം സൂക്ഷിച്ച് വില്‍പന നടത്തുന്നുവെന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ അനധികൃതമായി മാംസം കച്ചവടം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് നഗരസഭ സെക്രട്ടറി പൊലിസിന് പരാതി നല്‍കി. ആരോഗ്യവിഭാഗം സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി.
കുന്നംകുളത്ത് അറവു ശാല ഇല്ലാത്ത സാഹചര്യത്തില്‍ അനധികൃതമായി മൃഗങ്ങളെ കൊന്നാണ് മാര്‍ക്കറ്റില്‍ മാംസമായി വില്‍പന നടത്തുതെന്നും സ്വന്തമായി അറവു ശാല സ്ഥാപിക്കുകയോ, കച്ചവടം നിര്‍ത്തലാക്കുകയോ വേണമെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് കോടതി ഉത്തരവുണ്ടായിരുന്നു.
എന്നാല്‍ കുന്നംകുളത്ത് ഇത് പ്രാവര്‍ത്തികമായില്ല. തുടര്‍ന്ന് ഈ കണ്ടെത്തലുകളെ ന്യായീകരിച്ച് ആരോഗ്യ സ്ഥിരം സമതി തന്നെ നഗരസഭക്ക് പരാതി നല്‍കുകയും. ഇതില്‍ നടപടിയുണ്ടാകാതിരുന്നതോടെ കോടതി വിധി നിരാകരിച്ചതായി കാട്ടി നഗരസഭ കൗണ്‍സിലറും ആര്‍.എം.പി നേതാവുമായി സോമന്‍ സമര്‍പിച്ച കേസ് ഹൈകോടതി ഫയലില്‍ സ്വീകരിച്ച് രണ്ടാഴ്ചയ്ക്കകം മാംസകച്ചവടം നിര്‍ത്തലാക്കി കോടതിയെ അറിയിക്കണമെന്ന് ഉത്തരവിട്ടിരുന്നു ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ മാര്‍ക്കറ്റ് സീല്‍ ചെയ്തത്. ഇതോടെയാണ് കച്ചവടക്കാര്‍ രഹസ്യമായി മാംസ കച്ചവടം ആരംഭിച്ചതെന്ന് പറയുന്നു. ഇത്തരം കച്ചവടം കോടതി വിധി ലംഘനമാണ്. പിടിക്കപെട്ടാല്‍ കടുത്ത ശിക്ഷ ലഭിച്ചേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago