ബസില്‍ മോഷണശ്രമം: രണ്ട് തമിഴ് സ്ത്രീകള്‍ പൊലിസ് പിടിയില്‍
കൊല്ലം: ബസിലെ തിരക്ക് മുതലെടുത്ത് സ്ത്രീകളുടെ ആഭരണങ്ങളും പണവും കവരുന്ന സംഘത്തിലെ രണ്ട് തമിഴ് സ്ത്രീകള്‍ പൊലിസ് പിടിയിലായി.
തമിഴ്‌നാട് തൂത്തുകുടി സ്വദേശിനികളായ എസക്കി(25), ഭവാനി(19)എന്നിവരാണ് അറസ്റ്റിലായത്. പന്മന സ്വദേശിനിയായ അമ്മുകുട്ടിയുടെ തോളില്‍ തൂക്കിയിട്ടിരുന്ന ബാഗില്‍ നിന്നും സിബ് തുറന്ന് 10,000രൂപ മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. കൊല്ലം നഗരത്തിലും തിരക്കുള്ള ബസിലും പരമ്പരാഗത കേരളശൈലിയില്‍ വസ്ത്രധാരണം നടത്തി മോഷണം നടത്തുന്ന ഇവരെ തിരിച്ചറിയുക പ്രയാസമാണ്. ബസുകളിലും മറ്റു സ്ഥലങ്ങളിലും കൃത്രിമ തിരക്ക് സൃഷ്ടിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്.
നഗരത്തില്‍ ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വിവരം ശ്രദ്ധയില്‍പ്പെട്ടാല്‍ കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലോ, കണ്‍ട്രോള്‍ റൂമിലോ വനിതാ പൊലിസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."