HOME
DETAILS

വഴിയോരക്കച്ചവടം: സുപ്രീംകോടതി നിര്‍ദ്ദേശം ഉടന്‍ നടപ്പാക്കുമെന്ന് എ.ഡി.എം

  
backup
November 26 2016 | 08:11 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%82-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%82

തിരുവനന്തപുരം: ജില്ലയിലെ തിരക്കുള്ള പ്രദേശങ്ങളില്‍ വഴിയോര കച്ചവടക്കാര്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാണിഭം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ കമ്മിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എ.ഡി.എം. ജോണ്‍ വി. സാമുവല്‍ അറിയിച്ചു. ഇത് സംബന്ധിച്ച് എ.ഡി.എമ്മിന്റെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത കോര്‍പ്പറേഷന്‍ പ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് പുനരധിവസിപ്പിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇതിന് മുന്നോടിയായി പകല്‍ സമയത്തും വൈകുന്നേരങ്ങളിലും കച്ചവടം നടത്തുന്നവരുടെ പ്രത്യേകം പട്ടിക തയ്യാറാക്കും. വാഹനങ്ങളില്‍ കച്ചവടം നടത്തുന്നവരുടെയും വാഹനത്തിന്റെയും വാഹന ഉടമയുടേയും വിവരങ്ങള്‍ ശേഖരിക്കും. പട്ടിക അടുത്ത മാസം പത്തിന് മുന്‍പായി സമര്‍പ്പിക്കുന്നതിന് കോര്‍പ്പറേഷന്‍ - മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ റോഡ് കൈയ്യേറ്റം, വൈദ്യുതി ദുരുപയോഗം എന്നിവയും പരിശോധിക്കും. യോഗത്തില്‍ റീജണല്‍ ടൗണ്‍ പ്ലാനര്‍ ശാരി എം.വി, പൊതുമരാമത്ത് അസി. എക്‌സി. എന്‍ജിനീയര്‍ (സിറ്റി റോഡ്‌സ്) സി. ഹരികുമാര്‍, നഗരസഭാ പ്രതിനിധികള്‍, വഴിയോരക്കച്ചവടക്കാരുടെ പ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  23 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago