HOME
DETAILS

ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി രണ്ടു പേരെ പിടികൂടി

  
backup
November 26 2016 | 09:11 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3

കാഞ്ഞങ്ങാട്: ട്രെയ്‌നില്‍ കടത്തി കൊണ്ട് വന്ന കഞ്ചാവുമായി നടന്നു പോകുകയായിരുന്ന രണ്ടു പേരെ ഹൊസ്ദുര്‍ഗ് പൊലിസ് പിടികൂടി. തമിഴ്‌നാട്, മധുര സ്വദേശികളായ ശിവകുമാര്‍ (21), മസാന്‍ (24) എന്നിവരാണ് പൊലിസ് പിടിയിലായത്.

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി.കെ ദാമോദരന്‍, സി.ഐ. സി.കെ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും നഗരത്തിലെ ബസ് സ്റ്റാന്റിലേക്കു പോകുന്ന ലിങ്ക് റോഡില്‍ വച്ച് ഇവരെ പൊലിസ് പിടികൂടിയത്.

നാലേകാല്‍കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പൊലിസ് കണ്ടെത്തിയത്. ജില്ലയില്‍ കഞ്ചാവ് എത്തിക്കുന്ന പ്രമുഖ കണ്ണികളായ ഇവര്‍ പള്ളിക്കര, മഠത്തില്‍ കോണ്‍ക്രീറ്റ് തൊഴിലാളികളെന്ന നിലയിലാണ് താമസിക്കുന്നതെന്നു പൊലിസ് പറഞ്ഞു. ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി പള്ളിക്കരയിലേക്ക് പോകാനായി ഇവര്‍ ബസ്സ്റ്റാന്റിലേക്ക് നടന്നു വരുന്നതിനിടയിലാണ് പൊലിസ് ഇവരെ പിടികൂടിയത്.

ജില്ലയില്‍ കൂടുതല്‍ കഞ്ചാവ് വിതരണം നടക്കുന്നത് പള്ളിക്കര കേന്ദ്രീകരിച്ചാണെന്ന് പൊലിസിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇപ്പോള്‍ അറസ്റ്റിലായവരുടെ ഓരോ നീക്കങ്ങളും പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും പള്ളിക്കരയില്‍ നിന്നും മുങ്ങിയതായി പൊലീസിന് സൂചന ലഭിച്ചു.

ഇവര്‍ കഞ്ചാവുമായി തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് കണക്കു കൂട്ടിയ പൊലിസ് തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ട്രെയിനുകള്‍ കാഞ്ഞങ്ങാട്ടെത്തുമ്പോള്‍ നിരീക്ഷിച്ചു വരുകയായിരുന്നു. കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഇവര്‍ കഞ്ചാവുമായി വരുമ്പോഴാണ് പൊലിസ് പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. എസ്.ഐ. ബിജുപ്രകാശ്, പൊലിസുകാരായ രമേശന്‍, സി.കെ.രതീഷ്, രാജേഷ്, വിനശന്‍, സതീശന്‍, സുധീര്‍, സുരേഷ്, അബൂബക്കര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കഞ്ചാവ് കടത്തിയവരെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  a minute ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  19 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  33 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago