HOME
DETAILS
MAL
പഠിത്തം
backup
November 26 2016 | 23:11 PM
കണക്കു പഠിപ്പിച്ചിരുന്ന പരീത് മാഷ്ടെ കൂര്‍ക്കം വലികളെണ്ണിയാണ് ഞങ്ങളെണ്ണാന് പഠിച്ചത്.
സ്കൂളില്‍ വല്ലപ്പോഴും മാത്രം വരാറുണ്ടായിരുന്ന ഗീവര്‍ഗീസ് മാഷ് പുസ്തകം തുറക്കാതെ പറഞ്ഞു തന്നിരുന്ന നുണക്കഥയായിരുന്നു സാമൂഹ്യ ശാസ്ത്രം. രാമനാഥന് മാഷ്ടെ കാരണമറിയാത്ത തെറിവിളി കേട്ട് ഭാഷ,
ക്ലാസ് മുറികളിലപ്പുറവും ഇപ്പുറവും നിന്ന് കണ്ണാങ്കളി കാട്ടിയിരുന്ന രമണന് മാഷ്ടേം ചന്ദ്രിക ടീച്ചര്‍ടേം ഭാവങ്ങള്‍ മൂത്രപ്പുരച്ചുവരില് കോറി ചിത്രകല.
നിറയെയുണ്ടായിട്ടും 'കേടുവരുത്തു'മെന്നൊച്ചയിട്ട് കളിയ്ക്കാന്‍ പന്തും ബാറ്റും തരാത്ത സൊറ പറച്ചിലുകാരന് മത്തായി മാഷ്ടെ പി.ടി പിരീഡിലാണ് ഞങ്ങളൊക്കെ പരസ്പരം പഠിച്ചത്.
ഞാന്‍ സല്‍മ കെ.ടിയെ ഉമ്മ വച്ചത്. അന്ന് കിട്ടിയ അടിയാണ് ഓരോ ചലനത്തിനും ഒരു മറു ചലനമുണ്ടെന്ന് സയന്‍സും പഠിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."