മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് വിജയം. മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബേണ്‍ലിയെ തകര്‍ത്തപ്പോള്‍ സണ്ടര്‍ലാന്‍ഡിനെ 2-0ത്തിനു കീഴടക്കിയാണ് ലിവര്‍പൂള്‍ വിജയിച്ചത്.
സെര്‍ജിയോ അഗ്യെറോ നേടിയ ഇരട്ട ഗോളുകളാണ് സിറ്റിയുടെ വിജയിത്തിനാധാരം. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ ഒറിഗി, മില്‍നര്‍ എന്നിവര്‍ നേടിയ ഗോളുകളാണ് ലിവര്‍പൂളിനു ജയമൊരുക്കിയത്.
അവസാന നിമിഷം നേടിയ ഗോളില്‍ മിഡ്ഡ്ല്‍സ്‌ബ്രോയെ 2-2നു സമനിലയില്‍ പിടിച്ച് നിലവിലെ ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റി രക്ഷപ്പെട്ടു. ഒന്‍പതു ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ സ്വാന്‍സീ സിറ്റി 5-4നു ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. അവസാന നിമിഷമാണ് സ്വാന്‍സീ വിജയ ഗോള്‍ നേടിയത്. ഹള്‍ സിറ്റി- വെസ്റ്റ് ബ്രോംവിച് പോരാട്ടം 1-1നു സമനില.
സ്പാനിഷ് ലാ ലിഗയില്‍ എയ്ബര്‍, മലാഗ ടീമുകള്‍ക്ക് വിജയം. എയ്ബര്‍ 3-1നു റയല്‍ ബെറ്റിസിനേയും മലാഗ 4-3നു ഡിപോര്‍ടീവോ ലാ കൊരുണയേയും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."