ബോക്സിങ്: ഇന്ത്യയുടെ സച്ചിന് സിങിനു സ്വര്‍ണം
ന്യൂഡല്‍ഹി: എ.ഐ.ബി.എ യൂത്ത് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സച്ചിന് സിങിനു സ്വര്‍ണം. 49 കിലോ വിഭാഗത്തിലാണ് 16കാരനായ താരം സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ക്യൂബയുടെ ജോര്‍ജ് ഗ്രിനാനെയാണ് 5-0ത്തിനു ഇന്ത്യന്‍ താരം ഫൈനലില്‍ വീഴ്ത്തിയത്.
ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള സച്ചിന് സ്വര്‍ണം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ്. തൊഖോം നാനോ സിങ്, വികാസ് കൃഷ്ണന് എന്നിവരാണ് നേരത്തെ ഇന്ത്യക്കായി യൂത്ത് ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരങ്ങള്‍.
തനിക്കൊപ്പമുള്ള മറ്റു രണ്ടു ഇന്ത്യന്‍ താരങ്ങളും കഴിഞ്ഞ ദിവസം ക്യൂബന്‍ ബോക്സര്മാരോടാണ് പരാജയപ്പെട്ടിരുന്നത്. ഇതിനു പകരം ചോദിക്കുക എന്ന ലക്ഷ്യം മനസിലുണ്ടായിരുന്നതായി വിജയിച്ച ശേഷം സച്ചിന് പ്രതികരിച്ചു.
സ്വര്‍ണം നേടാനായതില്‍ സന്തോഷമുണ്ട്. പ്രത്യേകിച്ച് ക്യൂബന്‍ ബോക്സറെ തന്നെ വീഴ്ത്തി മെഡല്‍ നേടിയതില്‍. കരിയറിലെ ഏറ്റവും വലിയൊരു നിമിഷമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയുടെ മറ്റൊരു താരമായ നമാന്‍ തന്‍വര്‍ 91 കിലോ വിഭാഗത്തില്‍ വെങ്കലം നേടി. സെമിയില്‍ പരാജയപ്പെട്ടതാണ് നമാന്‍ വെങ്കലത്തിലൊതുങ്ങാന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."