നേട്ടങ്ങള്‍ കൊയ്ത് ഗിരീഷിന്റെ കുട്ടികള്‍
മാനന്തവാടി: നേട്ടങ്ങള്‍ കൊയ്ത് ഗിരീഷിന്റെ ശിഷ്യര്‍. കാട്ടികുളം സ്‌കൂളിനായി കളത്തിലിറങ്ങിയ ഗിരീഷിന്റ കുട്ടികള്‍ ഇത്തവണയും നേട്ടങ്ങള്‍ കൊയ്തു. കായിക മേഖലയോടുള്ള അടങ്ങാത്ത ആവേശമാണ് ഗിരീഷിനെയും സഹായി സതീഷിനെയും കായിക പരിശീലനത്തിലേക്ക് ആകര്‍ശിച്ചത്. 50തോളം വിദ്യാര്‍ഥികളാണ് ഇവരുടെ ശിക്ഷണത്തില്‍ കായിക ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത്.
ഇത്തവണ ഇവരുടെ കളരിയില്‍ നിന്നെത്തിയ 30 വിദ്യാര്‍ഥികളാണ് കാട്ടിക്കുളത്തിനായി ജില്ലാ കായികമേളയില്‍ മാറ്റുരച്ചത്. ഇതില്‍ 25 പേര്‍ സംസ്ഥാന മേളക്ക് യോഗ്യതയും നേടി. ഹാര്‍മര്‍ ത്രോ, ഡിസ്‌ക്കസ് ത്രോ, 3000 മീറ്റര്‍ അടക്കം തകര്‍ക്കപ്പെടാത്ത കുത്തകയായി ഗിരീഷിന്റെ കുട്ടികള്‍ വിജയം കൊയ്തു. 25 സെന്റ് സ്ഥലത്ത് താന്‍ വളര്‍ത്തുന്ന 10 പശുക്കളുടെ പാല്‍ വിറ്റ് കിട്ടുന്ന സംഖ്യ ഉപയോഗിച്ചാണ് ഗിരീഷ് അത്‌ലറ്റിക്ക് അക്കാദമി തുടങ്ങിയത്. വര്‍ഷത്തില്‍ രണ്ടര ലക്ഷം രൂപ ഇതിനായി ചിലവിടുന്നുണ്ട്. ഗിരീഷിന്റെ കീഴില്‍ പരിശീലനം നടത്തിയവരില്‍ പലരും ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. രാജ്യത്തിന്റെ അഭിമാനമായ ഒളിമ്പ്യന്‍ ഒ.പി ജയ്ഷയുടെ ആദ്യ പരിശീലകന്‍ കൂടിയാണ് ഗിരീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."