മിനിപമ്പയില്‍ ഭൂരിഭാഗം ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത് മാനദണ്ഡം പാലിക്കാതെ
എടപ്പാള്‍: ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പൊതുജനാരോഗ്യ സംരക്ഷണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലയിലെ ഹോട്ടലുകള്‍, ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍, കൂള്‍ബാറുകള്‍ എന്നിവ പരിശോധിച്ചു. വിവിധ ഭാഗങ്ങളില്‍നിന്നു ഭക്ഷ്യവിഷബാധയും പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
68 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മെഡിക്കല്‍ ഓഫിസര്‍മാരുടെയും ആരോഗ്യവകുപ്പ് ജില്ലാ ഉദ്യാഗസ്ഥന്മാരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
മിനിപമ്പയിലെ ശബരിമല തീര്‍ഥാടകരുടെ ഇടത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കു പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കി. അനധികൃതമായി പ്രവര്‍ത്തിച്ച ഒരു ഹലുവാ സ്റ്റാള്‍ അടപ്പിച്ചു. നിത്യേന നൂറുക്കണക്കിനു തീര്‍ഥാടകര്‍ വിശ്രമിക്കുന്ന ഈ താവളത്തിനടത്തും ദേശീയപാതയോരത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ശീതളപാനീയ കച്ചവടക്കാര്‍, ബേക്കറികള്‍ എന്നിവ വൃത്തിഹീനമായ സാഹചര്യത്തിലും വേണ്ടത്ര മാലിന്യ പരിപാലനമില്ലാതെയുമാണ് നടത്തുന്നതെന്നു കണ്ടെത്തി.
ഇവിടെ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കു നിര്‍മാണ തിയതിയോ കാലാവധിയോ രേഖപ്പെടുത്താതെയാണ് നല്‍കുന്നത്. വെളിച്ചെണ്ണ, ഡ്രൈ ഫ്രൂട്‌സ് എന്നിവയ്ക്കു സാധാരണ വിപണിയില്‍നിന്നു ലഭിക്കുന്നതിനെക്കാള്‍ ഇരട്ടിവില ഈടാക്കുന്നുണ്ട്. ഇതിനെതിരേ നടപടിയെടുക്കണമെന്നു ജില്ലാ ആരോഗ്യസംഘം കലക്ടറോട് ആവശ്യപ്പെട്ടു.
ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ആര്‍. രേണുക, ഡോ. അഹമ്മദ് അഫ്‌സല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.കെ കുമാരന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍മാരായ രാജു പി, കെ.പി സാദിഖ് അലി, എ.എല്‍.ഒ പി. അബ്ദുല്‍ ഹമീദ്, ഫീല്‍ഡ് അസിസ്റ്റന്റ് ബി. രാജേഷ്, ഡി.എസ്.ഒ ഡോ. കെ. മുഹമ്മദ് ഇസ്മാഈല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഭാസ്‌കരന്‍ തൊടുമണ്ണില്‍, ഡി.എല്‍.ടി എ. വാസുദേവന്‍, ഡി.പി.എച്ച്.എല്‍ റജിലേഖ കെ.വി, ഡോ. സജി, പി. ജ്യോതിപ്രകാശ്, പി.വി വേണുഗോപാലന്‍, രാജേഷ് പ്രശാന്തിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."