ശീതകാല പച്ചക്കറി ഒരുക്കി കരിമ്പം കൃഷി ഫാം
തളിപ്പറമ്പ്: ശീതകാല പച്ചക്കറികൃഷിയില്‍ പുതിയപരീക്ഷണ വിജയവുമായി കരിമ്പം ഫാം. ഏതാനും വര്‍ഷങ്ങളിലായി കര്‍ഷകര്‍ക്ക് കാബേജ്, കോളിഫഌവര്‍ തുടങ്ങിയവയുടെ വിത്തുതൈകള്‍ ലഭ്യമാക്കി വിഷരഹിത ശീതകാല പച്ചക്കറി കൃഷി ശീലിപ്പിച്ച കരിമ്പം ഫാം ഇത്തവണ കാരറ്റ്, ബീറ്റ്‌റൂട്ട്, മുള്ളങ്കി എന്നിവയുടെ തൈകളും കര്‍ഷകര്‍ക്ക് ലഭ്യമാക്കി. ജില്ലയ്ക്ക് അന്യമായിരുന്ന കാബേജ്, കോളിഫഌവര്‍ കൃഷി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞു.
മുള്ളങ്കി തൈകള്‍ ഇതിനകം പൂര്‍ണമായി വിറ്റു കഴിഞ്ഞു. കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ വില്‍പ്പന കൗണ്ടറില്‍ ലഭ്യമാണ്. ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ കാരറ്റ്, ബീറ്റ്‌റൂട്ട്, മുള്ളങ്കി എന്നിവ നല്ലരീതിയില്‍ വിളയുമെന്നു തെളിഞ്ഞതിനാല്‍ മലയോരത്ത് പല സ്ഥലങ്ങളിലും ഈ സീസണില്‍ കര്‍ഷകര്‍ ഇവ കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. തണുപ്പ് നല്ലരീതിയില്‍ അനുഭവപ്പെടുന്നതിനാല്‍ ഇത്തവണ നല്ല വിളവ് ലഭിക്കാനിടയുണ്ടെന്നു ഫാം അധികൃതര്‍ പറയുന്നു. കോയമ്പത്തൂര്‍, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നെത്തിച്ച വിത്തുകള്‍ ഇവിടെ പാകി മുളപ്പിക്കുകയായിരുന്നു. തൈ ഒന്നിന് മൂന്നു രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് വില്‍പ്പന നടത്തുന്നത്. ഇത്തവണ വിത്തുചെടികളില്‍ രോഗങ്ങള്‍ വര്‍ധിച്ചതു ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചെന്നു കൃഷി ഓഫിസര്‍ ജീവരാജ് പറഞ്ഞു. ആവശ്യക്കാര്‍ക്ക് 04602249608 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."