കുവൈത്ത് തെരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന് അട്ടിമറി വിജയം
കുവൈത്ത്സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് അട്ടിമറി വിജയം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മത്സരിച്ച 50 സീറ്റുകളില്‍ ഇരുപത്തിനാലിലും പ്രതിപക്ഷം വിജയിച്ചു. എണ്ണസമ്പന്ന രാജ്യമായ കുവൈത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. നാലു വര്‍ഷമായി പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്്കരിച്ചിരുന്നു. മുന്‍ ദേശീയ അസംബ്ലിക്ക് വലിയ തിരിച്ചടി നല്‍കിയാണ് പ്രതിപക്ഷ ഗ്രൂപ്പുകള്‍ വിജയം ഉറപ്പിച്ചത്.
മുസ്്ലിം ബ്രദര്‍ഹുഡ് മാതൃകയില്‍ സലഫി വിഭാഗത്തിന്റെ ഗ്രൂപ്പിലെ അംഗങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്ന് ജയിച്ചത്. ശീഈ വിഭാഗത്തില്‍ നിന്ന് ഒരു വനിതയും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തേ ശീഈകള്‍ക്ക് ഒന്‍പത് സീറ്റുകളുണ്ടായിരുന്നത് ആറായി ചുരുങ്ങി. പുതിയ പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് അംഗങ്ങളും യുവാക്കളാണ്. 70 ശതമാനമായിരുന്നു ഇത്തവണത്തെ പോളിങ്. അല്‍ ശബാ കുടുംബത്തിനാണ് നിലവില്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടായിരുന്നത്.
സമാധാനപരമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ സര്‍ക്കാരിനെ അമിര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയും കിരീടാവകാശി ഷേഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."