ഉപജില്ലാ സ്‌കൂള്‍ കലോത്സവം
പാനൂര്‍: ഉപജില്ലാ സ്‌കൂള്‍ കലോത്സവം കൊളവല്ലൂര്‍ പി.ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്‍ അധ്യക്ഷനായി. പബ്ലിസിറ്റി കമ്മിറ്റി തയാറാക്കിയ 'താളം തുളുമ്പുമ്പോള്‍ ' എന്ന സുവനീര്‍ എ.ഇ.ഒ സി.കെ സുനില്‍ കുമാര്‍ ബി.പി.ഒ രഹ്‌ന ഖാദറിനു നല്‍കി നിര്‍വഹിച്ചു. പഞ്ചായത്തു പ്രസിഡന്റുമാരായ കാട്ടൂര്‍ മുഹമ്മദ്, ടി വിമല, ബ്ലോക് മെമ്പര്‍ എ.വി ബാലന്‍, വാര്‍ഡ് അംഗങ്ങള്‍ കെ റിനീഷ്, കെ.പി രാജേഷ്, ഖദീജ തെക്കയില്‍, രാഷ്ടീയ പ്രതിനിധികളായ കെ.പി രാമചന്ദ്രന്‍, ടി.കെ അമ്മത്, വി.പി ബാലന്‍, കെ മനോജ്, എന്‍.കെ അനില്‍കുമാര്‍, കെ മുകുന്ദന്‍, പി.കെ അഹമ്മദ്, എം.സി നിര്‍മല, പി.കെ പ്രവീണ്‍, കെ.കെ ദിനേശന്‍, ഡോ. കെ.വി ശശിധരന്‍, ഡോ. കെ രവീന്ദ്രന്‍, വി.പി നാണു, പ്രിന്‍സിപ്പല്‍ എം ശ്രീജ, കെ പ്രഭാകരന്‍ സംസാരിച്ചു. കലോത്സവം 30ന് അവസാനിക്കും. സമാപന സമ്മേളനം പി.ടി ഉഷ ഉദ്ഘാടനം ചെയ്യും.
ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മട്ടന്നൂര്‍ ഉപജില്ല കലോത്സവത്തിന്റെ സമാപന സമ്മേളനം ഇ.പി.ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ ഹരീന്ദ്രനാഥ് അധ്യക്ഷനായി. മുന്‍ പ്രധാനധ്യാപകന്‍ കെ.ടി ചന്ദ്രന്‍ സ്മരണിക പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ സുരേഷ് ബാബു സമ്മാനദാനവും തലശ്ശേരി ഡി.ഇ.ഒ എ.പി വനജ, മട്ടന്നൂര്‍ എ.ഇ.ഒ അംബിക എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കുറുമാണി മനോജ്, വി ഹൈമാവതി, എ ജയരാജന്‍, കെ ദിനേഷ് കുമാര്‍, പി സിന്ധു, ആര്‍.കെ രാജീവന്‍, എസ്.ബി ഷിനോയ്, സി.വി വിജയന്‍, അരുണ്‍ ജിത്ത് പഴശ്ശി സംസാരിച്ചു.
ചൊക്ലി: ചൊക്ലി ഉപജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങി. വി.പി ഓറിയന്റില്‍ ഹൈസ്‌കൂളില്‍ എ.ഇ.ഒ ശ്രീവത്സന്‍ പതാക ഉയര്‍ത്തി. മേള നാളെ രാവിലെ 9.30നു പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിനു സമാപിക്കും. ഇന്നു നടത്താനിരുന്ന മത്സരങ്ങള്‍ ഡിസംമ്പര്‍ ഒന്നിനു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."