പുറ്റിങ്ങല്‍ അന്വേഷണ കമ്മിഷന്റെ രാജി മുഖ്യമന്ത്രി തള്ളി
തിരുവനന്തപുരം: പുറ്റിങ്ങല്‍ കമ്മിഷന്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൃഷ്ണന്‍നായര്‍ നല്‍കിയ രാജി മുഖ്യമന്ത്രി തള്ളി. നാളെ നടക്കുന്ന മന്ത്രിസഭാ യോഗം കമ്മിഷന്റെ കാലാവധി ആറു മാസം കൂടി നീട്ടി നല്‍കും. കമ്മിഷന്‍ ആരോപിച്ചിരുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കണമെന്നു മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങള്‍ വെടിക്കെട്ടപകടം ഉണ്ടായത്.
ഏപ്രില്‍ 21നു കഴിഞ്ഞ സര്‍ക്കാരാണു കമ്മിഷനെ നിയമിച്ചത്. മെയ് രണ്ടിന് കമ്മിഷന്‍ ചുമതലയേറ്റു. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരിനോട് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. അന്വേഷണം തുടങ്ങും മുമ്പ് ഒക്ടോബര്‍ 22നു കമ്മിഷന്റെ കാലാവധി തീര്‍ന്നു. കാലാവധി തീരുന്നതിന് ആഴ്ചകള്‍ക്കു മുമ്പാണു കമ്മീഷന്‍ അന്വേഷിക്കേണ്ട വിഷയങ്ങള്‍ ( ടോംസ് ഓഫ് റഫറന്‍സ്) തീരുമാനിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സുരക്ഷാവീഴ്ചകള്‍, ഭാവിയില്‍ ഇത്തരം അപകടങ്ങളൊഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവ നിര്‍ദേശിക്കാനായിരുന്നു കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നത്.
എന്നാല്‍ കഴിഞ്ഞ ആറു മാസവും ഓഫിസും കാറും മറ്റു സൗകര്യമില്ലാതെ കമ്മിഷന്‍ തെരുവിലായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സൗകര്യമൊരുക്കണമെന്നു കമ്മിഷന്‍ നേരിട്ട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."