HOME
DETAILS

ഇടവെട്ടിയില്‍ ആരോഗ്യസഭ നിലവില്‍വന്നു

  
backup
May 20 2016 | 20:05 PM

%e0%b4%87%e0%b4%9f%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ad-%e0%b4%a8

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിലെ ഒന്ന്, പന്ത്രണ്ട് വാര്‍ഡുകളില്‍ പകര്‍ച്ചധവ്യാധി നിയന്ത്രണത്തിന് വീട്ടുമുറ്റ ആരോഗ്യ കൂട്ടായ്മയായ ആരോഗ്യസഭ നിലവില്‍വന്നു. വാര്‍ഡ് സഭയുടെയും ആരോഗ്യ ശുചിത്വ കമ്മിറ്റി എന്നിവയുടെയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അമ്പതില്‍ കവിയാത്ത അയല്‍പക്ക വീടുകളുടെ കൂട്ടായ്മയായ ആരോഗ്യ സഭയെ വാര്‍ഡിലെ ഒരു സ്ഥിരം സംവിധാനമാക്കി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ആരോഗ്യസഭയിലെ കുടുംബങ്ങളിലെ സാമൂഹ്യ വിവര ശേഖരണം, ആരോഗ്യ-ശുചിത്വ പ്രവര്‍ത്തനങ്ങള്‍, അവലോകന യോഗങ്ങള്‍, വീട്ടുമുറ്റ ആരോഗ്യ ക്ലാസ്, തുടര്‍ സന്ദര്‍ശനങ്ങള്‍എന്നിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നാംഘട്ടത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണം, സാമൂഹിക ശുചിത്വം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.
ആരോഗ്യസഭയിലെ കുടുംബങ്ങളിലെ ഖര-ജല-മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് സംസ്‌കരണം, കൊതുകിന്റെ ഉവിട നശീകരണം എന്നിവയില്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തം ബോധ്യപ്പെടുത്തി അതിന് അവരെ പ്രാപ്തരാക്കും. അയല്‍വീട് സന്ദര്‍ശനത്തിന് എല്ലാവരും തായ്യാറാകുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തില്‍ സാമൂഹ്യക പിന്തുണ ഉറപ്പാക്കുന്നതോടൊപ്പം സാമൂഹിക ബന്ധങ്ങളിലും ഉണര്‍വേകുന്നതിനുള്ള പുത്തന്‍ പരീക്ഷണമായി ആരോഗ്യസഭ മാറും. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും 24ന് നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളോടെ ആരോഗ്യ കൂട്ടായ്മയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും.
ജീവലതശൈലീ രോഗ നിയന്ത്രണം, കൗമാര ആരോഗ്യം, പെരുമാറ്റ വ്യതിയാന ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങള്‍, കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍, വിഷരഹിത പച്ചക്കറിയുടെ വ്യാപനം, മദ്യപാനം, പുകവലി എന്നിവയുടെ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, കൗണ്‍സിലിങ്, നിയമാവബോധം എന്നീ പ്രവര്‍ത്തനങ്ങളും ആരോഗ്യസഭയിലൂടെ നടപ്പാക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് മെമ്പര്‍മാരായ ടി എം മുജീബും സീന നവാസും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  6 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  6 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  6 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  6 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  6 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  6 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  6 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  6 days ago