HOME
DETAILS

പീരുമേട്ടിലെ പരാജയം: കോണ്‍ഗ്രസില്‍ കലാപത്തിന് വഴിതുറക്കും

  
backup
May 20 2016 | 20:05 PM

%e0%b4%aa%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a3

കട്ടപ്പന : കോണ്‍ഗ്രസിന് എം എല്‍ എ മാരില്ലാത്ത ജില്ല എന്ന ചീത്തപ്പേര് മാറ്റാനുള്ള അവസരം നേതാക്കള്‍ തന്നെ കളഞ്ഞുകുളിച്ചെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആക്ഷേപം. വാശിയേറിയ മത്സരത്തിനൊടുവില്‍ കപ്പിനും ചുണ്ടിനും ഇടക്കാണ് പീരുമേട് സീറ്റ് യു ഡി എഫിന് നഷ്ടപ്പെട്ടത്. ഇതിന് ഉത്തരവാദികള്‍ ഡി സി സി നേതൃത്വമാണെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. വരും ദിവസങ്ങളില്‍ ഇത് ജില്ലിയിലെ കോണ്‍ഗ്രസില്‍ കലാപത്തിന് വഴിതുറക്കും. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ സിറിയക് തോമസ് വെറും 314 വോട്ടുകള്‍ക്കാണ് ഇ എസ് ബിജിമോളോട് പരാജയപ്പെട്ടത്. യു ഡി എഫിന് മുന്‍തൂക്കമുള്ള കുമളി പഞ്ചായത്തില്‍ ലഭിച്ച ലീഡാണ് ബിജിമോള്‍ക്ക് തുണയായത്. കുമളിയിലെ കോണ്‍ഗ്രസിലുണ്ടായ പ്രാദേശിക പ്രശ്‌നങ്ങളാണ് വിനയായത്. പ്രശ്‌നം പരിഹരിക്കാന്‍ ഡി സി സി നേതൃത്വം ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
വിജയത്തിന് ആവശ്യമായ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ഏകോപനമില്ലായ്മയും പാളിച്ചകളും ചില നേതാക്കന്‍മാരുടെ നിസംഗതയും വോട്ടിങ്ങില്‍ ബാധിച്ചു. വിജയിക്കുമെന്ന അമിത വിശ്വാസവും എതിരായി. ഉമ്മന്‍ ചാണ്ടി പങ്കെടുത്ത യോഗങ്ങളില്‍ ആള്‍കൂട്ടം ഉണ്ടായതും എല്‍.ഡി.എഫ് നേതാക്കള്‍ എത്തിയപ്പോള്‍ ആളുകളുടെ എണ്ണം കുറവായതും യു ഡി എഫ് വോട്ടായി കണക്കുകൂട്ടി.
സ്ഥാനാര്‍ഥിക്കൊപ്പം സ്ഥിരമായി ഉണ്ടായിരുന്ന ചില നേതാക്കള്‍ ഇവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ എത്താന്‍ താല്‍പ്പര്യം കാണിച്ചതല്ലാതെ പ്രചരണ രംഗത്തെ വീഴ്ച മറച്ചുവെച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാഗമണ്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ചുക്കാന്‍ പിടിച്ചവരും നാട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത പ്രാദേശിക നേതാക്കളും പ്രചരണത്തിന് നേതൃത്വം നല്‍കിയതും മിക്ക പഞ്ചായത്തുകളിലും വിനയായി. മുന്‍ എം.എല്‍.എ കെ.കെ തോമസിന്റെ മകന്‍ എന്ന പരിഗണനയില്‍ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വന്‍ സ്വാധീനം ലഭിക്കുമെന്ന കണക്കുകൂട്ടല്‍ വിജയിച്ചെങ്കിലും പ്രചരണ രംഗത്തെ പോരായ്മകള്‍ കണ്ടെത്തി വീഴ്ച പരിഹരിക്കാന്‍ സാധിക്കാത്തത് തിരിച്ചടിയായി. 2011 ലെ തെരഞ്ഞെടുപ്പില്‍ ഇ.എം ആഗസ്തിക്കെതിരെ എതിര്‍ വികാരം കത്തി നിന്നപ്പോഴും കുമളി ഗ്രാമപഞ്ചായത്തില്‍ 2350 വോട്ടിന്റെ ഭൂരിപക്ഷം യു ഡി എഫിന് ലഭിച്ചതാണ്. ഇക്കുറി കുമളി ഗ്രാമപഞ്ചായത്തിലുണ്ടായ അട്ടിമറി പരാജയത്തിന്റെ ആക്കം കൂട്ടി. 2015 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാഗമണ്‍ ഡിവിഷനില്‍ ഇന്ദു സുധാകരന്‍ പരാജയപ്പെട്ടതിന് സമാനമായ വിധിയെഴുത്താണ് സിറിയക് തോമസിനും ഉണ്ടായത്.
ദേവികുളത്ത് കെ പി സി സി വൈസ് പ്രസിഡന്റ് എ കെ മണിയുടെ പരാജയവും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എ കെ മണി പാര്‍ട്ടി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. തുടര്‍ച്ചയായ മൂന്നാം തവണയാണ് എ കെ മണി ദേവികുളം നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എസ് രാജേന്ദ്രനോട് പരാജയപ്പെടുന്നത്. ഏറെ വിവാദമായ സ്ഥാനാര്‍ഥിത്വമായിരുന്നു മണിയുടേത്. ആദ്യം ഇവിടെ ആര്‍ രാജാറാമിനെയാണ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ഇദ്ദേഹം പോസ്റ്ററടക്കം ഒട്ടിച്ച് പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ഡി കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കെ പി സി വൈസ്പ്രസിഡന്റുകൂടിയായ എ കെ മണി കലാപമുയര്‍ത്തി കെ പി സി സി യെ സ്വാധീനിച്ച് സ്ഥാനാര്‍ഥിത്വം നേടിയെടുക്കുകയായിരുന്നു. ഇത് ഇവിടെ വിഭാഗീയതയ്ക്ക് കാരണമാവുകയും ചെയ്തു. തന്നെയുമല്ല രണ്ടണ്ട് തവണയും എസ് രാജാന്ദ്രനോട് പരാജയം ഏറ്റുവാങ്ങിയ എ കെ മണി ഇനി മത്സരിക്കേണ്ടണ്ടതില്ല എന്ന നിലപാടും പ്രാദേശിക നേതൃത്വം കെ പി സി സിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് മണി തന്റെ സ്വാധീനത്തിലൂടെ സ്ഥാനാര്‍ഥിയായത്. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളെല്ലാം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴിതുറക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  7 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago