HOME
DETAILS
MAL
എല്ലാ പൗരന്മാര്ക്കും തുല്യാവസരം നല്‍കുമെന്ന് സല്മാന് രാജാവ്
backup
November 29 2016 | 11:11 AM
ജിദ്ദ: കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളില്‍ രാജാവും സംഘവും നടത്തുന്ന സന്ദര്‍ശനത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ധഹ്രന്, ജുബൈല്‍, അല്‍ അഹ്സ, റാസല്‍ഖൈര്‍ തുടങ്ങിയ മേഖലകളിലാണ് സന്ദര്‍ശനം.
തനിയ്ക്ക് നല്കിയ വരവേല്പ്പിന് രാജാവ് നന്ദി പറഞ്ഞു. പ്രദേശത്തെ ജനതയ്ക്ക് അഭിവൃദ്ധിയുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. രാജാവിന്റെ സന്ദര്‍ശനത്തില്‍ എഴുത്തുകാരും വ്യവസായികളും വിദ്യഭ്യാസ വിചക്ഷണന്മാരും സൈനികരും നാട്ടുകാരും എല്ലാം സന്തോഷം പങ്കുവച്ചു.
200 കിടക്കകളുളള സൗദ് ബിന്‍ ജലാവി ആശുപത്രി രാജാവ് ഉദ്ഘാടനം ചെയ്യും. 127 മില്യന്‍ റിയാല്‍ ചെലവിട്ടാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ജനറല്‍ ആശുപത്രി അടക്കം മറ്റ് രണ്ട് ആശുപത്രികളും നിര്‍മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."