വാടക സാധന വിതരണ മേഖലയെ അവശ്യസര്‍വിസായി പ്രഖ്യാപിക്കണം: ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ്
കണ്ണൂര്‍: മുന്‍കൂട്ടി പ്രഖ്യാപിക്കാതെ നടത്തുന്ന ഹര്‍ത്താലുകള്‍, ബന്ദുകള്‍ എന്നിവയില്‍ നിന്നു ഉടമകളെ സംരക്ഷിക്കുന്നതിനായി വാടക സാധന വിതരണ മേഖലയെ അവശ്യസര്‍വിസായി പ്രഖ്യാപിക്കണമെന്ന് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വാടക സാധന ഉടമകളടക്കം കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസ നടപടി ത്വരിതപ്പെടുത്തുക, തലശ്ശേരി-മൈസൂരു റെയില്‍പാത നിര്‍മാണം വേഗത്തിലാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം മുന്നോട്ടുവച്ചു.
പ്രതിനിധി സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.പി അഹമ്മദ് കോയ അധ്യക്ഷനായി. കെ സുധാകരന്‍, അബ്ദുല്‍ കരീം ചേലേരി, ടി.വി ബാലന്‍, പി.കെ സന്തോഷ്‌കുമാര്‍ സംസാരിച്ചു. പി ഷംസുദ്ധീന്‍ സംഘടനാ റിപ്പോര്‍ട്ടും സി.പി മമ്മുഹാജി വരവു ചെലവു കണക്കും അവതരിപ്പിച്ചു. സംഘടനാ ചര്‍ച്ചയില്‍ കമലാലയം സുകു അധ്യക്ഷനായി. വൈകുന്നേരം പൊതുസമ്മേളനം സിനിമാ താരം ജഗദീഷ് ഉദ്ഘാടനം ചെയ്തു. ഇന്ന് ഐ.ആര്‍.പി.സി, ജില്ലാ ആശുപത്രി എന്നിവയ്ക്കുള്ള ധനസഹായ വിതരണം, സ്വീകരണം, കുടുംബ സംഗമം, വനിതാ സംഗമം എന്നിവ നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."