HOME
DETAILS
MAL
പൊലിസുകാരെ കൈയേറ്റം ചെയ്ത സംഭവം: നാലു സി.പി.എമ്മുകാര്‍ അറസ്റ്റില്‍
backup
November 29 2016 | 22:11 PM
ഇരിട്ടി: ഹര്‍ത്താല്‍ ദിനത്തില്‍ ജോലിക്കിടെ പൊലിസുകാരനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നാലു സി.പി.എം പ്രവര്‍ത്തകരെ ഉളിക്കല്‍ എസ്.ഐ ശിവന് ചോടത്തും സംഘവും അറസ്റ്റു ചെയ്തു. കോളിത്തട്ട് ചാത്തന്‍കുളം സി.കെ മഹേഷ് (26), കോളിത്തട്ട് തുരിത്തിക്കാട്ടില് സിജോ (28), അറബിക്കുളം കാച്ചപ്പള്ളി അനൂപ് ജേക്കബ് (29), കോളിത്തട്ട് പൈനാടകം മനോജ് (29) എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തി വരുന്നു.
പിടിയിലായ സംഘത്തിലെ ഒരാള്‍ക്കു കോടതിയില്‍ നിന്നു വന്ന സമന്‍സ് കൈമാറാന്‍ എത്തിയ ഉളിക്കല്‍ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ മൈക്കിളിനെ സി.പി.എം സംഘം തടഞ്ഞു വച്ചു മര്‍ദിച്ചുവെന്നാണു കേസ്. സ്റ്റേഷനില്‍ നിന്നു കൂടുതല്‍ പൊലിസെത്തിയാണു മൈക്കിളിനെ മോചിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."