HOME
DETAILS

കൊടുവള്ളിയിലെ തോല്‍വി: അടിയൊഴുക്കുകള്‍ വിശ്വസിക്കാനാവാതെ ലീഗ് നേതൃത്വം

  
backup
May 20, 2016 | 8:37 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf-%e0%b4%85

കൊടുവള്ളി: പ്രാദേശിക കമ്മിറ്റികള്‍ കൊടുത്ത കണക്കിന്റെ അടുത്തു പോലുമെത്താതെ ലീഗ് കോട്ടകളിലൊക്കെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വോട്ട് മറിഞ്ഞതിന്റെ ഞെട്ടലിലാണ് കൊടുവള്ളിയിലെ ലീഗ് നേതൃത്വം.
യു.ഡി.എഫ് ഭരിക്കുന്ന കൊടുവള്ളി നഗരസഭയില്‍ 2008 വോട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കാരാട്ട് റസാഖ് ലീഡ് നേടിയത്. എല്‍.ഡി.എഫ് ഭരിക്കുന്ന കട്ടിപ്പാറ പഞ്ചായത്തില്‍ കാരാട്ട് റസാഖിന് 1,383 വോട്ടിന്റെ ലീഡ് ലഭിച്ചു. ഈ രണ്ടണ്ടിടങ്ങളില്‍ നിന്ന് എല്‍.ഡി.എഫിനു ലഭിച്ച ലീഡ് മറികടക്കാന്‍ മതിയായ ലീഡ് യു.ഡി.എഫിനു ഭരണമുള്ള കിഴക്കോത്ത്, മടവൂര്‍, താമരശ്ശേരി, ഓമശ്ശേരി പഞ്ചായത്തുകളില്‍ നിന്നു ലഭിക്കാത്തതാണു തോല്‍വിക്കു കാരണമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. ഇവിടങ്ങളിലൊക്കെ യു.ഡി.എഫ് വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നിട്ടുണ്ടെണ്ടന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.


രണ്ടണ്ടായിരത്തിലധികം ഭൂരിപക്ഷം പ്രതീക്ഷിച്ച താമരശ്ശേരി പഞ്ചായത്തില്‍ എം.എ റസാഖ് മാസ്റ്റര്‍ക്ക് 1,082 വോട്ടിന്റെ ലീഡാണു ലഭിച്ചത്. കിഴക്കോത്ത് പഞ്ചായത്തില്‍ 1,278 വോട്ടിന്റെയും മടവൂര്‍ പഞ്ചായത്തില്‍ 194 വോട്ടിന്റെയും ഓമശ്ശേരി പഞ്ചായത്തില്‍ 187 വോട്ടിന്റെയും നരിക്കുനി പഞ്ചായത്തില്‍ 93 വോട്ടിന്റെയും ലീഡ് മാത്രമാണ് യു.ഡി.എഫിനു ലഭിച്ചത്.

ആറു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികളും കൊടുവള്ളി നഗരസഭാ കമ്മിറ്റിയും നല്‍കിയ റിപ്പോര്‍ട്ടുകളൊക്കെ തെറ്റായിരുന്നെന്നാണു ഫലം സൂചിപ്പിക്കുന്നത്. നാലു പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡോടുകൂടി 15,000ത്തിനു മുകളില്‍ ഭൂരിപക്ഷത്തിന് യു.ഡി.എഫ് വിജയിക്കുമെന്നായിരുന്നു പ്രചാരണത്തിന്റെ രണ്ടണ്ടാംഘട്ടത്തില്‍ യു.ഡി.എഫിന്റെ വിലയിരുത്തല്‍. എന്നാല്‍, തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു നടത്തിയ അവലോകനത്തില്‍ ഭൂരിപക്ഷം അയ്യായിരത്തിനു താഴേക്കു കുറയാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലായിരുന്നു യു.ഡി.എഫ്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു വമ്പിച്ച മുന്നേറ്റമാണ് ലീഗ് കോട്ടകളില്‍ എല്‍.ഡി.എഫ് നടത്തിയത്.


പ്രചാരണത്തില്‍ മുന്നില്‍ യു.ഡി.എഫ് ആയിരുന്നെങ്കിലും അന്തിമഘട്ടത്തില്‍ യു.ഡി.എഫിനുള്ളിലെ പ്രശ്‌നങ്ങളും കൊടുവള്ളി മുസ്‌ലിം ലീഗിലെ പ്രാദേശിക വിഷയങ്ങളും പ്രചാരണത്തില്‍ കൊണ്ടുവന്നു ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ എല്‍.ഡി.എഫിനായി. തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം, കൊടുവള്ളി നഗരസഭാ കമ്മിറ്റികളില്‍ അഴിച്ചുപണി നടത്താന്‍ സാധ്യതയുണ്ടണ്ട്. പൊതുസ്വീകാര്യനായ ഒരാളെ മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവന്ന് പാര്‍ട്ടിക്കു നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെണ്ടടുക്കണമെന്ന് അണികള്‍ക്കിടയില്‍ ശക്തമായ വികാരമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  5 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  5 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  5 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  5 days ago
No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  5 days ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  5 days ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് ചരിത്രം പിറന്നു; ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത് ലോക റെക്കോർഡ്

Cricket
  •  6 days ago
No Image

സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും നാടകീയ നീക്കങ്ങള്‍

Kerala
  •  6 days ago