ജനപ്രതിനിധികള്‍ ക്വാറി ഉടമകള്‍ക്ക് അനുകൂലമെന്ന്
തൃശൂര്‍: ക്വാറി മാഫിയയില്‍ നിന്ന് കോടിക്കണക്കിന് രൂപ കോഴ വാങ്ങിയ സംസ്ഥാനത്തെ മന്ത്രിയടക്കമുള്ള രണ്ട് ജനപ്രതിനിധികള്‍ ക്വാറി ഉടമകള്‍ക്കനുകൂലമായി വ്യവസ്ഥകള്‍ അട്ടിമറിക്കുകയാണെന്ന് മലയോര സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇടതുപക്ഷത്തെ ഒരു എം.എല്‍.എ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നടത്തറ പഞ്ചായത്തിലെ മുളയം വില്ലേജില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മൂന്ന് ക്രഷറുകളുടെയും ആറ് ക്വാറികളുടെയും പട്ടയങ്ങള്‍ റദ്ദ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനായി ഹിയറിംഗ് നടത്തിയ തഹസില്‍ദാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന്അവധിയില്‍ പ്രവേശിച്ചു. പകരം ചാര്‍ജെടുത്തയാള്‍ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ക്വാറി മാഫിയക്കനുകൂലമായി നിലകൊണ്ടു. പട്ടയങ്ങള്‍ റദ്ദ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ അന്ത്യശാസനം നല്‍കിയിട്ടും തഹസില്‍ദാര്‍ അതിന് തയ്യാറായില്ല. സംസ്ഥാന സര്‍ക്കാര്‍ ക്വാറി മാഫിയയുമായി ഒത്തുകളിക്കുകയാണെന്ന സുപ്രീം കോടതിയുടെ വിമര്‍ശനം തങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്നതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.. ജോബി കൈപ്പാങ്ങല്‍, സുരേഷ്, ഷാജി കുര്യന്‍, മോഹനന്‍ ഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."