ഹൈക്കോടതി വിധി ലംഘിച്ചുള്ള മത്സ്യ കച്ചവടം അടിയന്തിരമായി നിര്‍ത്തലാക്കണമെന്ന്
കുന്നംകുളം: നഗരത്തിലെ ഫുട്പാത്ത് കച്ചവടവും ബൈജു പരിസരത്ത് ഹൈക്കോടതി വിധി ലംഘിച്ചുള്ള മത്സ്യ കച്ചവടവും അടിയന്തിരമായി നിര്‍ത്തലാക്കണമെന്നും നടപടികള്‍ക്കായി പൊലിസ് സഹായം തേടാനും കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
മത്സ്യ കച്ചവടത്തിന് ആരോഗ്യവിഭാഗം ജീവനക്കാരുടെ ഒത്താശയുണ്ടെന്നുള്ള ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ആരോപണം ആരോഗ്യ വിഭാഗം സൂപ്രണ്ട് നിഷേധിച്ചു. ജീവനക്കാരുടെ അപര്യാപ്തതയാണ് നടപടി സ്വീകരിക്കാന്‍ തടസ്സമെന്നും സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ കണ്ടീജന്റ്‌റ് ജീവനക്കാരെ ഉപയോഗിച്ച് ആവശ്യമെങ്കില്‍ പൊലിസ് സഹായം തേടി ഉടന്‍ തന്നെ മത്സ്യക്കച്ചവടം അവസാനിപ്പിക്കണമെന്നായിരുന്നു കൗണ്‍സില്‍ തീരുമാനം. ഫുട്പാത്ത് കച്ചവടക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ അറിയിപ്പ് നല്‍കിയതായും 30 നകം ഒഴിഞ്ഞുപോകത്തവരെ ബലം പ്രയോഗിച്ചു ഒഴിപ്പിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇതിനായി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. നഗരത്തിലെ ഓഡിറ്റോറിയങ്ങള്‍ വന്‍ തോതില്‍ നികുതി വെട്ടിക്കുന്നതായി കൗണ്‍സിലര്‍ സോമന്‍ ചെറുകുന്ന് സഭയില്‍ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സോമന്‍ ആവശ്യപ്പെട്ടു.അന്തരിച്ച ഫിദല്‍ കാസ്‌ട്രോ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരന്‍ പരമശിവന്‍ എന്നിവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. യോഗത്തില്‍ ഐ.എം.എ അവാര്‍ഡ് നേടിയ ഡോക്ടര്‍മാരായ രാവുണ്ണിക്കുട്ടി, ഗീതാദേവി, പദ്മാസിനി, പി.എസ്.ഷാജി എന്നിവരെ ആദരിച്ചു.
നഗരസഭ ചെയര്‍പേഴ്‌സന്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കെ മുരളി, ഷാജി ആലിക്കല്‍, സുമ ഗംഗാധരന്‍, മിഷ സെബാസ്റ്റ്യന്‍, ഗീത ശശി കൗണ്‍സിലര്‍മാരായ കെ.എ.അസീസ്, സോമന്‍ ചെറുകുന്ന്, ജയ്‌സിംഗ് കൃഷ്ണന്‍, ഹെല്‍ത്ത് സൂപ്രണ്ട് ബാലമുരളി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."