ലോക എയ്ഡ്സ് ദിനാചരണം ജില്ലയില്‍ വിവിധ പരിപാടികള്‍
പാലക്കാട്: ലോക എയിഡ്സ് ദിനമായ ഡിസംബര്‍ ഒന്നിന് എയ്ഡ്സിനെതിരേ കൈ ഉയര്‍ത്താം എന്ന ലക്ഷ്യവുമായി ജില്ലാ ആരോഗ്യ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വൈകിട്ട് 6.30ന് പാലക്കാട് കോട്ടയില്‍ നഴ്സിങ് വിദ്യാര്‍ഥിനികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് മെഴുകുതിരി തെളിയിക്കും. ജില്ലാ ആശുപത്രിയില്‍ നിന്നാരംഭിക്കുന്ന എച്ച്.ഐ.വി പ്രതിരോധ റാലി ജില്ലാ പഞ്ചായത്തില്‍ അവസാനിക്കും.
ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ രാവിലെ 10.30ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ദിനാചരണം ഉദ്ഘാടനം ചെയ്യും. റാലിയില്‍ പാലക്കാട് ഫോര്‍ട്ട് റോട്ടറി ക്ലബ്ബ് , കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ പി.ഡി.എന്‍.പി വിഹാന്, കുടുംബശ്രീ -ആശാ വര്‍ക്കര്‍മാര്‍ എന്‍.എസ്.എസ്.വിദ്യാര്‍ഥികള്‍, നഴ്സിങ് വിദ്യാര്‍ഥികള്‍, നെഹ്റു യുവകേന്ദ്ര ഗിരിവികാസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
രാവിലെ 10ന് ജില്ലാ ആശുപത്രിയില്‍ സന്നദ്ധ സംഘടനയായ ഓയിസ്കയും മെഡിക്കല്‍ കോളജും ചേര്‍ന്ന് ബോധവത്ക്കരണ ക്ലാസും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കായി ജില്ലയിലെ വിവിധയിടങ്ങളില്‍ ക്വിസ്സ് മത്സരങ്ങള്‍ സംഘടിപ്പിക്കും.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന എയിഡ്സ് ദിനാചരണ ആലോചനായോഗത്തില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത, ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. നാസര്‍, ഡോ. കെ.ആര്. ശെല്‍വരാജ്, ഡോ. ടി.കെ. അനൂപ്, പാലക്കാട് ഫോര്‍ട്ട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എ.എം. രാമകൃഷ്ണന്, സെക്രട്ടറി ടി.എം. ഹരിദാസ്, ജില്ലാ സാക്ഷരതാമിഷന്‍ അസി.കോഡിനേറ്റര്‍, പി.വി. ശാസ്താപ്രസാദ്, ജില്ലാ ലേബര്‍ ഓഫിസര്‍ ജെ.എസ്. പത്മജ, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."