ഉപജില്ലാ കലോത്സവങ്ങള്‍ തുടങ്ങി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ല കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ അലനല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് സ്‌കൂളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് സ്‌കൂളും, കുമരംപുത്തൂര്‍ കല്ലടിയും മുന്നേറുകയാണ്. മേളയിലെ രണ്ടാം ദിവസമായ ഇന്ന് മാര്‍ഗം കളി, ഭരതനാട്യം, തിരുവാതിരക്കളി, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, നാടോടി നൃത്തം തുടങ്ങിയവ നടക്കും. രാവിലെ എ.ഇ.ഒ സി. ഉണ്യാപ്പു പതാക ഉയര്‍ത്തി. മേളയുടെ ഔപചാരികമായ ഉദ്ഘാടനം അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ അധ്യക്ഷയായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍, കുമരംപുകത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. പ്രീത, അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെഹര്‍ബാന്‍ ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എം. ജിനേഷ്, സീമ കൊങ്ങശ്ശേരി, റഷീദ് ആലായന്‍, ഉമര്‍ ഖത്താബ്, കെ.എ സുദര്‍ശനകുമാര്‍, അമ്മു, എ.ഇ.ഒ ഉണ്യാപ്പു, ബി.പി.ഒ രാജന്‍, പി. മുസ്തഫ, സുധാറാണി, കെ. വേണുഗോപാലന്‍, എം. അബ്ദുസമദ്, വി. നരേന്ദ്രന്‍, ഐശ്വര്യ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ കെ. അലവി സ്വാഗതവും, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ബിജുജോസ് നന്ദിയും പറഞ്ഞു.
കൊപ്പം: മൂന്നു ദിവസങ്ങളിലായി നടക്കുന്ന പട്ടാമ്പി സബ്ജില്ലാ കലോത്സവത്തിന് എടപ്പലം പി.ടി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, സുബൈദ ഇസ്ഹാഖ്, ഹുസൈന്‍ കണ്ടേങ്കാവ്, വി. അഹമ്മദ് കുഞ്ഞി, എ.കെ. ഉണ്ണികൃഷ്ണന്‍, നീലടി സുധാകരന്‍, സുനില്‍ ജോസഫ്, സ്ലീബാ ജോണ്‍, കുഞ്ഞിക്കമ്മ, അഷ്‌റഫ് പ്രസംഗിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പി.ടി.എം.എടപ്പലവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് പോള്‍സ് പട്ടാമ്പിയും മേളയുടെ ആദ്യദിനത്തില്‍ മുന്നിട്ട് നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."