'ചേര്‍പ്പുങ്കല്‍ സമാന്തരപാലത്തിന് തുടര്‍നടപടികള്‍ സ്വീകരിക്കണം'
പാലാ: ഇരുനിര വാഹനഗതാഗത സൗകര്യം ഉറപ്പാക്കുംവിധം മീനച്ചിലാറിനു കുറുകെ ചേര്‍പ്പുങ്കലില്‍ സമാന്തരപാലം നിര്‍മിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കെ.എം. മാണി എം.എല്‍.എ.
പൊതുമരാമത്ത് റവന്യു അധികൃതര്‍ക്കു നിര്‍ദേശം നല്കി. എല്ലാവിധ നിയമക്കുരുക്കുകളും അവസാനിപ്പിച്ച സാഹചര്യത്തില്‍ ഇതിനായി നടന്നുവന്നിരുന്ന പ്രവര്‍ത്തികള്‍ പുനരാരംഭിച്ച് പാലം യഥാര്‍ത്ഥ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചേര്‍പ്പുങ്കല്‍ കോളജ്, ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ചേര്‍പ്പുങ്കല്‍ പള്ളി എന്നിവിടങ്ങളിലേക്കുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പുതിയ പാലം സഹായകരമാകും.
പുതിയ പാലത്തില്‍ വീതി കൂടിയ നടപ്പാലം കൂടി ഉള്‍പ്പെടുത്തി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി കെ.എം. മാണി അറിയിച്ചു.
നാല്ക്കവലയോടുകൂടിയ ചേര്‍പ്പുങ്കല്‍ ബൈപാസ് ജംഗ്ഷനിലെ അപകടസാദ്ധ്യതകള്‍ കുറയ്ക്കുന്നതിനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."