HOME
DETAILS
MAL
മാതാവിന്റെ ഓര്മ ദിവസം തെരുവില്‍ കഴിയുന്നവര്‍ക്ക് അന്നം നല്കി
backup
November 29 2016 | 23:11 PM
അമ്പലപ്പുഴ: തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നവര്‍ക്ക് മാതാവിന്റെ ഓര്മ ദിവസം ഭക്ഷണം നല്കി യുവാവ് മാതൃകയായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം ടി എഫ് മന്‍സിലില്‍ അഹമ്മദ് കബീര്‍ (32) ആണ് തെരുവ് ജീവിതങ്ങള്‍ക്ക് അന്നമുമായെത്തിയത്. കഴിഞ്ഞ ഏഴു വര്‍ഷമായി റംസാന് ,പെരുന്നാള്‍ ദിനങ്ങളില്‍ ഇദ്ദേഹം ഈ പ്രവര്‍ത്തി ചെയ്തുവരുന്നു.
ഇദ്ദേഹത്തിന്റെ മാതാവിന്റെ ഒന്നാം ചരമ വാര്‍ഷികമായ ഇന്നലെ തോട്ടപ്പിള്ളി മുതല്‍ ആലപ്പുഴ വരെയുള്ള ഭാഗങ്ങളില്‍ അലഞ്ഞു തിരിയുന്നവര്‍ക്ക് ഇദ്ദേഹം ഭക്ഷണം വിതരണം ചെയ്തു. ഭാര്യ ആബിദയും മകള്‍ ഫാത്തിമയും ചേര്‍ന്നാണ് ഭക്ഷണം പാകം ചെയ്തത്. തന്റെ ഇരുചക്ര വാഹനത്തിലെത്തിയാണ് കബീര്‍ ഭക്ഷണം വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."