HOME
DETAILS

വാര്‍ഡുതല കര്‍മപരിപാടി തയാറാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

  
backup
November 29 2016 | 23:11 PM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%a4%e0%b4%b2-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf

 

ആലപ്പുഴ: ഹരിതകേരളം മിഷന്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വാര്‍ഡുതലം വരെയുള്ള കര്‍മപരിപാടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉടന്‍ തയാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലാതല ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മിഷന്‍ കര്‍മപരിപാടികളടങ്ങിയ കലണ്ടര്‍ തയാറാക്കണം. ജനുവരിക്കകം ജില്ലാതല കലണ്ടറിന് രൂപം നല്‍കണം.
മാലിന്യം നിറഞ്ഞ തോടുകളും ജലാശയങ്ങളും കുളങ്ങളും വീണ്ടെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. വേനല്‍ വരുന്നതിനാല്‍ ജലലഭ്യതകുറവുള്ള സ്ഥലങ്ങളില്‍ വെള്ളം വറ്റിച്ചുള്ള പ്രവര്‍ത്തികള്‍ ഇപ്പോള്‍ നടത്തരുത്.
മാലിന്യസംസ്‌കരണത്തിന് നൂതനമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കണം. ത്രിതലപഞ്ചായത്തുകള്‍ പൂര്‍ണസജ്ജമാകണം. ബോധവത്കരണ പരിപാടികളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം. വിദ്യാഭ്യാസ വകുപ്പ് ഇതിനായി ജില്ലാതല കോഓര്‍ഡിനേറ്റര്‍മാരെ നിയോഗിക്കണം. ജില്ലയില്‍ പദ്ധതികളുടെ ഏകോപനവും വിവിധ വകുപ്പുകളുടെ ഏകോപനവും ജില്ലാ കളക്ടര്‍മാര്‍ നടത്തും. ഡിസംബര്‍ എട്ടിനു നടക്കുന്ന ജില്ലാതല ഉദ്ഘാടന പരിപാടികളുടെ ചുമതല കളക്ടര്‍മാര്‍ വഹിക്കുംമുഖ്യമന്ത്രി പറഞ്ഞു.
ജലാശയങ്ങളുടെ വീണ്ടെടുപ്പിനും പരിസരശുചീകരണത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്‌കൂളുകളിലും വീടുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും തരിശുനില കൃഷി പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago