HOME
DETAILS

ആലുവാപ്പുഴ നീന്തിക്കയറി അഞ്ചരവയസ്സുകാരി

  
backup
November 29 2016 | 23:11 PM

%e0%b4%86%e0%b4%b2%e0%b5%81%e0%b4%b5%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a8%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf

 

ആലുവ : നിറഞ്ഞൊഴുകുന്ന ആലുവാപ്പുഴ കുറുകെ നീന്തിക്കയറി അഞ്ചരവയസ്സുകാരി അത്ഭുത താരമായി. ഇന്നു രാവിലെയാണ് ആലുവയെ സാക്ഷിയാക്കി, മണലെടുത്ത് അഗാധ ഗര്‍ത്തങ്ങളുള്ള പെരിയാര്‍ ഈ കൊച്ചുമിടുക്കി 24 മിനിറ്റുകൊണ്ട് നീന്തിക്കയറിയത്. ഇരുകരകളിലും നിന്ന കാണികള്‍ ശ്വാസമടക്കിയാണ് ഈ സാഹസിക നീന്തല്‍ കണ്ടുനിന്നത്. ഇതോടെ ഏലൂര്‍ മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍സ് എയ്ഞ്ചല്‍സ് പബ്ലിക് സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ത്ഥിനിയായ നിവേദിത പെരിയാര്‍ നീന്തി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി.
അപ്പോളോ ടയേഴ്‌സ് ജീവനക്കാരന്‍ ഏലൂര്‍ ഉദ്യോഗമണ്ഡല്‍ മാടപ്പറമ്പില്‍ ഇ.എസ്. സജീന്ദ്രന്റെയും, ജിഷയുടെയും മകളാണ് നിവേദിത. നീന്തലിനോടുള്ള താല്‍പര്യം കണക്കിലെടുത്ത് നിവേദിതയെ പെരിയാറിലെ പരിശീലകനായ സജിയെ ഏല്‍പിക്കുകയായിരുന്നു. പരീശീലനത്തിന്റെ ഭാഗമായി 13 തവണ ഈ മിടുക്കി പെരിയാര്‍ മുറിച്ചു കടന്നിരുന്നു. മണല്‍കൊള്ളയുടെ ഭാഗമായി ആഴത്തിലുള്ള മരണക്കുഴികളുള്ള ഭാഗത്തായിരുന്നു ഈ അഞ്ചരവയസ്സുകാരിയുടെ സാഹസിക നീന്തല്‍. ഇന്നലെ രാവിലെ 9 മണിയോടെ അദ്വൈതാശ്രമം കടവില്‍നിന്നും മറുകരയായ ശിവരാത്രി മണപ്പുറം ലക്ഷ്യമാക്കിയായിരുന്നു നീന്തല്‍. ആശ്രമത്തിലെ ജയന്‍ ശാന്തി ഈ സാഹസിക ഉദ്യമം ഫ്‌ളാഗ് ഓഫ് ചെയ്തു.
കണ്ടുനിന്ന കാണികള്‍ കൈയ്യടിയോടുകൂടി നിവേദിതയെ നീന്താന്‍ പ്രോത്സാഹിപ്പിച്ചു. മണപ്പുറത്ത് നീന്തിയെത്തിയ മിടുക്കിയെ അവിടെ കൂടി നിന്നവര്‍ ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു. ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം നിവേദിതയ്ക്ക് നാടിന്റെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു. അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോയി, ഏലൂര്‍ നഗരസഭ കൗണ്‍സിലര്‍ കാര്‍ത്തികേയന്‍ എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ആലുവയിലെ വന്‍ പൗരാവലി ചടങ്ങുകള്‍ക്ക് സാക്ഷിയായി,
മുങ്ങിമരണങ്ങള്‍ പതിവായ പശ്ചാത്തലത്തിലാണ് തികച്ചും സൗജന്യമായി കുട്ടികളടക്കമുള്ളവരെ നീന്തല്‍ പഠിപ്പിക്കാന്‍ സജി വാളാശ്ശേരി മുന്നോട്ടുവന്നത്. 7 വര്‍ഷത്തിനിടെ 800-ഓളം കുട്ടികളെ സജി നീന്തല്‍ അഭ്യസിപ്പിച്ചിട്ടുണ്ട്. ഇതില്‍ 200-ഓളം പേര്‍ പെരിയാര്‍ നീന്തിക്കടന്ന് കരുത്ത് തെളിയിക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് നിവേദിത പെരിയാര്‍ നീന്തിക്കയറിയത്.
നിവേദിതയുടെ നീന്തല്‍ പ്രകടനത്തിനായി എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു.സ്‌കൂബ ഡൈവേഴ്‌സ് ബോട്ടില്‍ രക്ഷാദൗത്യവുമായി പുഴയിലുണ്ടായിരുന്നു. കൂട്ടുകാരിയുടെ സാഹസിക പ്രകടനം നേരില്‍ക്കാണാന്‍ നിവേദിത പഠിയ്ക്കുന്ന ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് സ്‌കൂളിലെ കുട്ടികള്‍ അധ്യാപകരോടൊപ്പം എത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago