നോട്ട് പിന്‍വലിക്കല്‍: ധനമന്ത്രിക്ക് പ്രവാസികളുടെ കത്ത്
ന്യൂഡല്‍ഹി: നോട്ടു പിന്‍വലിക്കലുമായി ബന്ധപ്പെട്ട് 2.8 കോടി വരുന്ന വിദേശ മലയാളികളുടെ ആശങ്കകളും ആവശ്യങ്ങളും കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ ഇതുസംബന്ധിച്ച കത്ത് ശശി തരൂര്‍ എം.പിക്കു കൈമാറി.
അമേരിക്കയില്‍ നിന്നും ബിസിനസ് ഫോറം ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, ഡല്‍ഹി പ്രൊവിന്‍സ് പ്രസിഡന്റ് ഡൊമിനിക് ജോസഫ്, സെക്രട്ടറി രാധാകൃഷ്ണന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രവാസികളുടെ കൈയിലുള്ള പഴയ നോട്ടുകള്‍ വിദേശത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ മാറ്റിയെടുക്കാനുള്ള സൗകര്യം വേണമെന്നാണ് ആവശ്യം.
പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമയോചിതമായി ഇടപെടുന്നതായി അമേരിക്ക റീജിയനല്‍ പ്രസിഡന്റ് പി.സി മാത്യു , ചെയര്മാന് ജോര്‍ജ് പനക്കല്‍, സെക്രട്ടറി കുര്യന് സഖറിയ, ഫിലിപ്പ് മാരേട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."