ദോഹയില്‍ നിന്ന് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ
ദോഹ: ഒന്നിലധികം തവണ യാത്ര ചെയ്യാവുന്ന ആറ് മാസ കാലാവധിയുള്ള ഇന്ത്യന്‍ വിസിറ്റ് വിസ ദോഹ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഉടന്‍ അനുവദിച്ചു തുടങ്ങുമെന്ന് അംബാസഡര്‍. നിലവില്‍ ഒറ്റത്തവണ മാത്രം പോകാന്‍ കഴിയുന്ന മൂന്നു മാസം കാലാവധിയുള്ള വിസയാണ് അനുവദിക്കുന്നത്. ബിസിനസ് ആവശ്യാര്‍ഥം ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ആറു മാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത്.
വിസ അനവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന് ദി പെനിന്‍സുലയോടു പറഞ്ഞു. ഇപ്പോള്‍ അനുവദിക്കുന്ന മൂന്നു മാസത്തെ വിസ തന്നെ ആറുമാസമായി ദീര്‍ഘിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അടുത്ത ഡല്‍ഹി സന്ദര്‍ശനത്തോടെ ആറു മാസ വിസാ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്ന് അംബാസിഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഹിലാല്‍, സല്‍വ ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ഖോര്‍ എന്നിവിടങ്ങളിലാണ് പുതിയ കോണ്‍സുലാര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ കേന്ദ്രങ്ങള്‍ നാലു മാസത്തിനകം പ്രവര്‍ത്തിച്ചു തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."