സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണം: സുപ്രിം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സിനിമാ തിയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രിം കോടതി. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രാജ്യസ്നേഹം വളര്‍ത്തിയെടുക്കണമെന്നും ദേശീയ ഗാനത്തോടും ദേശീയ പതാകയോടും ജനങ്ങള്‍ക്ക് ആദരവും ബഹുമാനവും ഉണ്ടാകാന്‍ വേണ്ടിയാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ സ്ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നും കാണികള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.
ഭോപ്പാല്‍ സ്വദേശി നല്കിയ പൊതുതാല്പര്യ ഹരജി പരിഗണിക്കവേയാണ് സുപ്രിം കോടതി നിലപാട് വ്യക്തമാക്കിയത്. നിലവില്‍ രാജ്യത്തെ ചില തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമായിരുന്നില്ല.
സാമ്പത്തിക ലാഭം മുന്നില്‍കണ്ട് ദേശീയ ഗാനത്തെയും ദേശീയ പതാകയെയും ചില പരസ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് തടയണമെന്നും കോടതി ഉത്തരവിട്ടു. ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."