ട്രംപിന് പിന്തുണയറിയിച്ച് ഐ.ബി.എം സി.ഇ.ഒയുടെ കത്ത്: പ്രതിഷേധിച്ച് ജീവനക്കാരി രാജിവച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിന്തുണയറിയിച്ച് ഐ.ബി.എം സി.ഇ.ഒ കത്തയച്ചതില്‍ പ്രതിഷേധിച്ച് ഐ.ബി.എമ്മിലെ ജീവനക്കാരി രാജിവച്ചു. ഐ.ബി.എം സി.ഇ.ഒ ജിന്നി റോമെറ്റിയാണ് ട്രംപിന് പിന്തുണയും ആശംസയും അറിയിച്ച് കത്തെഴുതിയത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച്് കമ്പനിയിലെ മുതിര്‍ന്ന കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എലിസബത്ത് വുഡ് എന്ന വനിതയാണ് രാജിവച്ചത്. തന്റെ ബോസിന് ഒരു തുറന്ന കത്ത് എന്ന പേരില്‍ ഓണ്‍ലൈനില്‍ പ്രതിഷേധ കുറിപ്പെഴുതിയായിരുന്നു രാജി.
ട്രംപിന്റെ ആശയങ്ങള്‍ കുടിയേറ്റക്കാര്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കും മുസ്‌ലിംകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ജൂതന്‍മാര്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കും എതിരാണ്. ഐ.ബി.എം കെട്ടിപ്പടുക്കുന്നതില്‍ ഇത്തരം സമൂഹങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും എലിസബത്ത് കത്തില്‍ ചൂണ്ടിക്കാട്ടി. ട്രംപിന്റെ പുതിയ ഭരണ സംവിധാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അതിന് പൂര്‍ണ പിന്തുണയും സഹായവും നല്‍കുന്നുമെന്നുമാണ് ട്രംപിനയച്ച കത്തില്‍ ജിന്നി റൊമെറ്റി പറയുന്നത്. രാജിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."