HOME
DETAILS
MAL
നില്പ് സമരം നടത്തി
backup
November 30 2016 | 19:11 PM
കൊടുങ്ങല്ലൂര്‍: നഗരസഭയിലെ അഴിമതി അവസാനിപ്പിക്കുക, ജോലി സമയത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതു പരിപാടിയില്‍ പങ്കെടുത്ത സാനിറ്റേഷന്‍ തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യുക, നഗരത്തിലെ മാലിന്യം നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നില്പ് സമരം നടത്തി.
നഗരസഭ ഓഫിസിന് മുന്നില്‍ നടത്തിയ സമരം ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത്ലാല്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍.കെ. മനോജ്, വി.ജി. ഉണ്ണികൃഷ്ണന്, ശാലിനി വെങ്കിടേഷ്, മായ സജീവ്, സി.ആര്. ശരത്ത്, ഷിജു, സൂരജ്, അജിത്ത് മങ്കാട്ടില്‍, നിബിന് നാരായണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."