ഏറ്റുമുട്ടല്‍ കൊലപാതകം: വീണ്ടും പോസ്റ്റ്മോര്‍ട്ടം വേണമെന്നു ഹരജി
മഞ്ചേരി: നിലമ്പൂര്‍ കരുളായി വനത്തില്‍ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജന്റെയും കാവേരി എന്ന അജിതയുടെയും മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഹരജി നല്കി.
ഇന്നലെയാണ് ദേവരാജന്റെ സഹോദരന് ബംഗളൂരു സ്വദേശി ശ്രീധരന് ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഹരജി നല്‍കിയത്. ചെന്നൈയിലെ ഫോറിന്‍സിക് വിദഗ്ധനായ ഡോ. പൃഥ്യിരാജന്റെ സാന്നിധ്യത്തില്‍ ആവണം റീപോസ്റ്റ്മോര്‍ട്ടം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കേസ് കോടതി വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.
വ്യാജ ഏറ്റുമുട്ടലിലാണ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഹരജിയില്‍ പറയുന്നു.
മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കണമെന്നും മറ്റു സംസ്ഥാനങ്ങളിലെ വിദഗ്ധരെ കൂടി രണ്ടാമതു നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."