പച്ചത്തേയില; താങ്ങുവില നിര്‍ണയിച്ചു
കല്‍പ്പറ്റ: പച്ചത്തേയിലയുടെ താങ്ങുവില 12.50 രൂപയായി നിശ്ചയിച്ചു. കലക്ടറേറ്റില്‍ എ.ഡി.എം കെ.എം രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരവും പച്ചത്തേയിലയ്ക്ക് നല്കുന്ന വിലയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം. ചെറുകിട തേയില കര്‍ഷകരില്‍ നിന്നും ഇല വാങ്ങുന്നവര്‍ ശരാശരി വിലയോ, ടീ ബോര്‍ഡ് പ്രൈസ് ഷെയറിങ്ങ് ഫോര്‍മുല പ്രകാരം നിശ്ചയിച്ച വിലയോ ഏതാണോ വലുത് അത് കര്‍ഷകര്‍ക്ക് നല്കി വിവരം ടീ ബോര്‍ഡിനെ രേഖാമൂലം അറിയിക്കണം. ടീ ബോര്‍ഡ് ഫാക്ടറി അഡൈ്വസറി ഓഫിസര്‍ കെ സുനില്‍ കുമാര്‍, എസ്റ്റേറ്റ് ഫാക്ടറി പ്രതിനിധികളായ ജേക്കബ് തരകന്, ബി.എം ഉത്തപ്പ, ജോയി വാലിപ്ലാക്കല്‍, ചെറുകിട തേയില കര്‍ഷക പ്രതിനിധികളായ കെ.സി കൃഷ്ണദാസ്, സുനീഷ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."