HOME
DETAILS
MAL
സമ്പൂര്‍ണ്ണ കിണര്‍ റീചാര്‍ജ് പദ്ധതിയില്‍ കഞ്ഞിക്കുഴിയെ ഉള്‍പ്പെടുത്തി
backup
December 01 2016 | 21:12 PM
ചെറുതോണി : ജല സ്രോതസ്സുകള്‍ ജലസമൃദ്ധമായി സംരക്ഷിച്ച് ജലസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കിണര്‍ റീച്ചാര്‍ജ് പദ്ധതിയില്‍ കഞ്ഞിക്കുഴി പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ. അറിയിച്ചു.
ഒരു നിയോജകമണ്ഡലത്തില്‍ ഒരു പഞ്ചായത്താണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പഞ്ചായത്തിലെ കിണറുകള്‍ കൂടുതല്‍ ജലസമ്പന്നമാക്കുക, എല്ലാ കിണറുകളും ഘട്ടംഘട്ടമായി സുസ്ഥിര ജലസമൃദ്ധ ജലശുചിത്വ കിണറുകളാക്കി മാറ്റുക, ഭൂജലസമ്പത്ത് വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."