ജനദ്രോഹ നയങ്ങളുമായി മോദിയും പിണറായിയും അധികാരത്തില്‍ തുടരുന്നു: ഉമ്മന്‍ചാണ്ടി
ആലപ്പുഴ: ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ മത്സരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. യു.ഡി.എഫ് ആലപ്പുഴ ജില്ലാ കമ്മറ്റി കുട്ടനാട് രാമങ്കരിയില്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് വിഷയത്തില്‍ കൂടിയാലേചനയില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. നിത്യച്ചെലവിനുളള പണത്തിനുപോലും സാധാരണക്കാര്‍ നെട്ടോട്ടമോടുന്ന സ്ഥിതിയാണ് സര്‍ക്കാര്‍ വരുത്തി വെച്ചത്.
മുമ്പും നോട്ട് അസാധുവാക്കിയിട്ടുണ്ടായിരുന്നെങ്കിലും അത് ആര്‍ക്കും ദോഷകരമാകാത്ത വിധത്തിലായിരുന്നു. സാധാരണക്കാര്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ തകര്‍ക്കാനുളള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിച്ചിരിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ സൗജന്യമായി റേഷന്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അരിപോലുമില്ലാത്ത സ്ഥിതിയാണ്.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണിത്. വിള ഇന്‍ഷുറന്‍സില്‍ നിന്നും കേന്ദ്രം ആലപ്പുഴ ഉള്‍പ്പടെയുളള ജില്ലകളെ ഒഴിവാക്കിയപ്പോള്‍ ഇതിനെതിരേ ചെറുവിരലനക്കാനോ സമ്മര്‍ദ്ദം ചെലുത്താനോ സര്‍ക്കാര്‍ തയാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നും കര്‍ഷകര്‍ക്ക് വേണ്ടി നിലകൊളളുന്നത് യു ഡി എഫ് ആണെന്ന് ജനങ്ങള്‍ക്ക് മനസിലായി. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പക്ഷപ്പനി പടര്‍ന്ന് പിടിച്ചപ്പോള്‍ ഉടനടി താറാവുകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ നഷ്ടപരിഹാരമില്ല, മന്ത്രിയുടെ പ്രഖ്യാപനം മാത്രമേയുളളൂവെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. സി ആര്‍ ജയപ്രകാശ്, മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി എ എം നസീര്‍, ആര്‍ എസ് പി ജില്ലാ സെക്രട്ടറി ബി രാജശേഖരന്‍, ജെ ഡി യു നേതാവ് സുബാഷ് ബാബു, തോമസുകുട്ടി മാത്യു, കോണ്‍ഗ്രസ് നേതാക്കളായ എ കെ രാജന്‍, ജി മുകുന്ദന്‍പിളള, എം എന്‍ ചന്ദ്രപ്രകാശ്, അലക്‌സ് മാത്യു, കെ ഗോപകുമാര്‍, പ്രമോദ്ചന്ദ്രന്‍, പ്രതാപന്‍ പറവേലി, ജെ ടി റാംസെ, പി ടി സ്‌ക്കറിയ, ജോസഫ് ചേക്കോടന്‍, വി കെ സേവ്യര്‍, സജി ജോസഫ്, ടിജിന്‍ ജോസഫ്, രമണി എസ് ഭാനു, പോളി തോമസ്, ഇ വി കോമളവല്ലി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."