HOME
DETAILS
MAL
മാലിന്യം ചാക്കില്‍ കെട്ടി പുഴയില്‍ തള്ളി; 10,000 രൂപ പിഴ
backup
December 01 2016 | 21:12 PM
ചെറുപുഴ: വിവാഹ സദ്യ നടത്തിയതിന്റെ അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി പുഴയില്‍ തള്ളിയ വീട്ടുടമക്ക് 10,000 രൂപ പിഴ ചുമത്തി. പെരിങ്ങോം വയക്കര പഞ്ചായത്ത് അതിര്‍ത്തിയിലെ കാര്യങ്കോട് പുഴയില്‍ മാലിന്യം തളളിയ കമ്പല്ലൂര്‍ സ്വദേശി സൈമണില്‍ നിന്നാണ് പഞ്ചായത്ത് സെക്രട്ടറി പിഴയീടാക്കിയത്. ഞായറാഴ്ചയാണ് ഇയാള്‍ ഭക്ഷണവും അവശിഷ്ടങ്ങളും കാര്യങ്കോട് പുഴയുടെ നെടുങ്കല്ല് ഭാഗത്തു വലിച്ചെറിഞ്ഞത്. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. അധികൃതര്‍ സ്ഥലത്തെത്തി വീട്ടുടമയെ വിളിച്ചു വരുത്തി മാലിന്യങ്ങള്‍ തിരിച്ചെടുപ്പിച്ച് വീട്ടുപറമ്പില്‍ സംസ്കരിപ്പിച്ചു. ഇതിനു പിന്നാലെയാണ് കുടിവെള്ള സ്രോതസ് മലിനപ്പെടുത്തിയതിന് പിഴയിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."