സി.സി.ടി.വി ദൃശ്യം: ജയില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടി
കൂത്തുപറമ്പ്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്രയിലെ സുബീഷിന്റെ ജയിലിനകത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടു. സുബീഷ് ഇന്നലെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ. പി പ്രേമരാജന്‍ മുഖേന നല്‍കിയ അപേക്ഷയിലാണ് മജിസ്‌ട്രേറ്റ് വി.കെ സുബ്രഹ്മണ്യന്‍ നമ്പൂതിരി ഉത്തരവിട്ടത്.
കണ്ണവം തൊടീക്കളത്തെ സി.പി.എം പ്രവര്‍ത്തകന്‍ ജി പവിത്രന്‍ വധക്കേസില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പ് സി.ഐ കെ.പി സുരേഷ് ബാബു ഹരജി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ സുബീഷിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജയിലിനകത്തെ തന്റെ സി.സി.ടി.വി ദൃശ്യം പ്രചരിച്ച സംഭവത്തില്‍ സുബീഷ് പരാതി നല്‍കിയത്.
ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലിസിന്റെ ഹരജി പരിഗണിച്ച കോടതി സുബീഷിനെ ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയിലിരിക്കെ പൊലിസ് മര്‍ദിച്ചതിനാല്‍ തനിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സുബീഷ് പരാതിപ്പെട്ടതിനാല്‍ എല്ലാ ദിവസവും വൈദ്യ പരിശോധനയ്ക്ക് ഇയാളെ വിധേയമാക്കണമെന്നുമുള്ള നിബന്ധനയിലാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."