HOME
DETAILS
MAL
സംസ്ഥാന ബാലാവകാശ കമ്മിഷന് ഉത്തരവ്: വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കെതിരേ കര്‍ശന നടപടി
backup
December 01 2016 | 22:12 PM
തളിപ്പറമ്പ്: പരിയാരം അലക്യംപാലത്ത് വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. പരിയാരം ഉര്‍സുലൈന്‍ സ്കൂളിലേയും ഗവ. ആയുര്‍വേദ കോളജിലേയും വിദ്യാര്‍ഥികള്‍ ബസ് കയറാന്‍ ആശ്രയിക്കുന്നത് അലക്യംപാലം സ്റ്റോപ്പിനെയാണ്. എന്നാല്‍ മിക്ക ബസുകളും ഇവിടെ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റാറില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ പൊലിസ് മേധാവിയെ ഒന്നാം എതിര് കക്ഷിയായും പരിയാരം എസ്.ഐയെ രണ്ടാം എതിര് കക്ഷിയായും ഉര്‍സുലൈന്‍ സ്കൂളിലെ വിദ്യാര്‍ഥിയുടെ രക്ഷിതാവും പൊതുപ്രവര്‍ത്തകനുമായ കോരന്‍പീടികയിലെ കെ.പി മൊയ്തു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നുണ്ടെന്ന് കൃത്യമായി പരിശോധിക്കാനും പരിയാരം എസ്.ഐയോട് കമ്മിഷന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."