HOME
DETAILS

ശമ്പളം കിട്ടാതെ ജീവനക്കാര്‍; പണമില്ലാതെ നട്ടംതിരിഞ്ഞ് ട്രഷറി ജീവനക്കാരും

  
backup
December 02 2016 | 00:12 AM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

മലപ്പുറം: അഞ്ഞൂറ്, ആയിരം രൂപയുടെ കറന്‍സി അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ ശമ്പള, പെന്‍ഷന്‍ ദിനമായ ഇന്നലെ ട്രഷറികളില്‍ ആവശ്യത്തിനു പണം ലഭിച്ചില്ല. 75 ലക്ഷം ആവശ്യപ്പെട്ട ട്രഷറികള്‍ക്കു ലഭിച്ചത് വെറും ഏഴു ലക്ഷം രൂപയാണ്.
ശമ്പളവും പെന്‍ഷനും ലഭിക്കുമെന്ന പ്രതീക്ഷയില്‍ ട്രഷറികളില്‍ രാവിലെ അഞ്ചുമുതല്‍തന്നെ വരി രൂപപ്പെട്ടിരുന്നു. മലപ്പുറം ജില്ലാ ട്രഷറിയും ജില്ലയിലെ സബ്ട്രഷറികളായ തിരൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, കരുവാരകുണ്ട്, നിലമ്പൂര്‍, പൊന്നാനി, തിരൂരങ്ങാടി, എടക്കര, വേങ്ങര, കോട്ടക്കല്‍, എടവണ്ണ, വളാഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് തുടങ്ങി 19 ട്രഷറികളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍, എവിടേയും ആവശ്യത്തിനു പണം ലഭിച്ചില്ല. ഇതോടെ മണിക്കൂറുകള്‍ കാത്തിരുന്നവര്‍ നിരാശരായി മടങ്ങി.
കൊണ്ടോട്ടി സബ് ട്രഷറിയില്‍ ആദ്യദിനം ആവശ്യമുള്ളത് 65 മുതല്‍ 75 ലക്ഷം രൂപവരേയാണ്. എന്നാല്‍ ലഭിച്ചതാകട്ടെ ഏഴു ലക്ഷം രൂപ. ഇതോടെ ഒരാള്‍ക്ക് 4,000 രൂപ വീതം നല്‍കി. പണം തീര്‍ന്നപ്പോള്‍ ബാക്കിയുള്ളവര്‍ മടങ്ങി. ഇന്നും ഇതേ തുകയാണ് ആവശ്യമുള്ളത്. ഇന്നലെ ബാക്കിയുള്ളവരെക്കൂടി ഉള്‍പ്പെടുത്തിയാല്‍ ഒരു കോടിയോളം രൂപ വേണം. വണ്ടൂരില്‍ അന്‍പതു ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ രണ്ടു ലക്ഷമാണ് ലഭിച്ചത്. മഞ്ചേരിയില്‍ ഒരു കോടി ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 40 ലക്ഷം. പെരിന്തല്‍മണ്ണയില്‍ 60 ലക്ഷം ആവശ്യമുള്ളിടത്ത് ലഭിച്ചതു വെറും അഞ്ചു ലക്ഷം. കരുവാരകുണ്ട് ട്രഷറിയില്‍ നാല്‍പതു ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും നാലു ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്.
ജില്ലയിലെ മിക്ക ട്രഷറികളുടെയും സ്ഥിതി മറിച്ചല്ല. ഇവിടെയൊക്കെ 4,000 രൂപയ്ക്കു താഴെയാണ് ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിച്ചത്. ഒരു ദിവസം പരമാവധി 24,000 രൂപ ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍, പതിനായിരം രൂപപോലും നല്‍കാന്‍ ട്രഷറികള്‍ക്കായില്ല. അതേസമയം, മലപ്പുറം ജില്ലാ ട്രഷറിയില്‍നിന്ന് ഒരാള്‍ക്കു പതിനായിരം രൂപവീതം വിതരണം ചെയ്തു. ജില്ലയില്‍ അധ്യാപകരുള്‍പ്പടെ മുപ്പതിനായിരത്തോളം ജീവനക്കാരാണുള്ളത്. ഗസറ്റഡ് ഓഫിസര്‍മാരുടേയും പെന്‍ഷന്‍കാരുടേയും ശമ്പളം ട്രഷറികളില്‍നിന്നാണ് വിതരണം ചെയ്യുന്നത്.
ശമ്പളം വാങ്ങുന്നതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരും കൂട്ടത്തോടെ അവധിയെടുത്താണ് ബാങ്കുകളിലെത്തിയത്. രാവിലെ മുതല്‍തന്നെ ടോക്കണ്‍ നല്‍കിയതിനാല്‍ വൈകിയെത്തിയ പലര്‍ക്കും പണം ലഭിച്ചില്ല. ബാങ്കുകളിലും ടോക്കണ്‍ സംവിധാനമായതിനാല്‍ പണം ലഭിക്കാന്‍ പലരും ഏറെ ബുദ്ധിമുട്ടി. പല ബാങ്കുകളിലും പുതിയ 500 രൂപാ നോട്ടുകളും 100, 50 നോട്ടുകളും എത്തിയത് പണം വാങ്ങാനെത്തിയവര്‍ക്ക് ആശ്വാസമായി. എന്നാല്‍, ഉച്ചയോടെ മുഴുവന്‍ നോട്ടുകളും തീര്‍ന്ന് 2,000 മാത്രമാണ് പിന്നീട് വിതരണം ചെയ്തത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടുകള്‍ പ്രധാനമായും എസ്.ബി.ഐ, എസ്.ബി.ടി, കനറ, ഫെഡറല്‍ ബാങ്കുകളിലായതിനാല്‍ ഇവയുടെ ശാഖകളിലാണ് തിരക്ക് ഏറെയുമുണ്ടായിരുന്നത്. ശമ്പള ദിവസമായതിനാല്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി മിക്ക ട്രഷറികളിലും പൊലിസിനെ നിയോഗിച്ചിരുന്നു. പല ബാങ്കുകളും സംരക്ഷണം വേണമെന്നു പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ചില ബാങ്കുകളൊഴികെ എവിടേയും ഇതുവരെ പൊലിസിനെ നിയോഗിച്ചിട്ടില്ല. പെന്‍ഷനും ശമ്പളവുമല്ലാതെ മറ്റാവശ്യങ്ങള്‍ക്കു ട്രഷറികളിലെത്തിയവരും ഏറെ ബുദ്ധിമുട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago