കെ.എസ്.ആര്.ടി.സി: ശമ്പളവും പെന്‍ഷനും വൈകില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകാതെ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. ശമ്പള, പെന്ഷന് വിതരണപ്രതിസന്ധി ചര്‍ച്ച ചെയ്യാനായി ഇന്നലെ വൈകിട്ട് ചേര്‍ന്ന യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലാളികളെ ബുദ്ധിമുട്ടിക്കാത്തവിധം ശമ്പളം വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കും. കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കെ.എഫ്.സി തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുക്കാനുള്ള ശ്രമമാണ് തുടരുന്നത്. നവംബറിലെ പെന്ഷന് ഈമാസം 15ന് നല്‍കേണ്ടതായിരുന്നു. പ്രതിസന്ധി തുടരുന്നതിനാല്‍ പെന്‍ഷന്‍തുക നല്‍കാനായിട്ടില്ല. ശമ്പളം നല്കാന് 60 കോടി രൂപയും പെന്ഷന് നല്കാന് 65 കോടി രൂപയും ആവശ്യമാണ്. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് ഈമാസം കെ.എസ്.ആര്.ടി.സിയുടെ പ്രതിദിനവരുമാനവും കുറഞ്ഞതായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."