രാജാസ് ഹയര്‍സെക്കന്‍ഡറി പൈതൃക വിദ്യാലയമാകുന്നു
കോട്ടക്കല്‍: സംസ്ഥാനത്തെ 100 മാതൃകാ വിദ്യാലയങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പൈതൃക വിദ്യാലയമാകാനൊരുങ്ങുന്നു.
വികസനത്തിന്റെ ഭാഗമായി വികസന സമിതി രൂപീകരണം കഴിഞ്ഞ ദിവസം നടന്നു. 100 വര്‍ഷത്തോളം പഴക്കമുള്ള രാജാസ് 1920ല്‍ കോട്ടക്കല്‍ കിഴക്കേ കോവിലകത്തെ മാനവേദന് രാജ സ്ഥാപിച്ചതാണ്. കിഴക്കേ കോവിലകത്തിന്റെ അധീനതയിലായിരുന്ന സ്കൂള്‍ പിന്നീട് സര്‍ക്കാരിന് വിട്ടുനല്‍കുകയായിരുന്നു.
സ്കൂളിന്റെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. കോഴിക്കോട് നടക്കാവ് സ്കൂള്‍ മോഡലിലാണ് വികസനം ലക്ഷ്യമിടുന്നത്. സ്കൂളിന്റെ മനോഹാരിത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓപ്പണ്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം, അത്യാധുനിക സൗകര്യങ്ങളോടെയുള്ള നവീകരിച്ച ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവ ഇതിന്റെ ഭാഗമായി നിര്‍മിക്കും.
മണ്ഡലം എം.എല്‍.എ പ്രൊഫ.കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ക്കാണ് നടത്തിപ്പിന്റെ ചുമതല. എം.എല്‍.എയുടെ ഫണ്ടും ഇതിന് ഉപയോഗപ്പെടുത്തും.
പാറോളി മൂസക്കുട്ടി ഹാജി (ചെയര്മാന്), കെ.പി.കെ ബാവ, കെ പത്മനാഭന് (വൈ.ചെയര്‍.), ഡോ.സന്തോഷ് വള്ളിക്കാട് (ജന.കണ്‍വീനര്‍), സി.ജി മോളി, ഇ.എന്‍ വനജ (ജോ.കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."