കാത്തിരിപ്പിനൊടുവില്‍ ട്രഷറികളില്‍ പണമെത്തി
കാസര്‍കോട്: ഒരു ദിവസത്തെ കാത്തിരിപ്പിനു ശേഷം ജില്ലകളിലെ ട്രഷറികളില്‍ ആവശ്യത്തിനു പണമെത്തിയതു പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഏറെ ആശ്വാസമായി. ജില്ലയിലെ ട്രഷറികള്‍ക്കു മുന്നില്‍ പെന്‍ഷനും ശമ്പളത്തിനുമായി വരി നിന്നവര്‍ക്കൊന്നും നിരാശപ്പെടേണ്ടി വന്നില്ല.
രാവിലെ മുതല്‍ പെന്ഷന് വാങ്ങാനും മറ്റുമായി എല്ലാ ട്രഷറികളിലും നീണ്ട നിര രൂപപ്പെട്ടെങ്കിലും 11 മണിയോടെയാണു പല ട്രഷറികളിലും പണമെത്തിയത്.
വെള്ളരിക്കുണ്ട് സബ് ട്രഷറിയില്‍ പണമെത്താന്‍ വൈകിയതു ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒരു അക്കൗണ്ടു വഴി പരമാവധി ആഴ്ചയില്‍ 24,000 രൂപ മാത്രമേ അനുവദിക്കൂ.
ട്രഷറികളില്‍ പണമെത്തിയെങ്കിലും അതു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റപ്പെട്ട ശേഷം ലഭിക്കേണ്ടതുള്ളതു കൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം കൈയില്‍ കിട്ടാന്‍ രണ്ടു നാള് കൂടി കാത്തിരിക്കേണ്ടി വരും.
അതേസമയം, എ.ടി.എമ്മുകള്‍ മിക്കതും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ഇതുകാരണം ജനം നിരാശയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."