കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്കാന് വായ്പക്കായി നെട്ടോട്ടം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ ബാങ്കുവായ്പയ്ക്കായി നെട്ടോട്ടത്തില്‍. വായ്പ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ആഴ്ച മുതല്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനാകുമെന്ന് അധികൃതര്‍. വായ്പ ലഭിക്കാന്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച ആരംഭിച്ചിട്ടുï്.
സര്‍ക്കാര്‍ ശുപാര്‍ശയില്‍ കെ.ടി.ഡി.എഫ്.സി വഴി കനറാ ബാങ്കില്‍ നിന്നു വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്.ടി.സി. പത്തിന് ഫെഡറല്‍ ബാങ്കിനോടാവശ്യപ്പെട്ട 100 കോടി ലഭിക്കും. തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ കെ.എസ്.ആര്.ടി.സിയുടെ വായ്പാ ആവശ്യം പരിഗണിക്കാമെന്ന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ ഉറപ്പ് നല്കിയിട്ടുï്. കനറാ ബാങ്കില്‍ നിന്ന് 100 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കനറാബാങ്ക് പ്രതിനിധികളുമായി ഇന്നലെ വകുപ്പുമന്ത്രി, കെ.എസ്.ആര്.ടി.സി. എം.ഡി., കെ.ടി.ഡി.എഫ്.സി അധികൃതര്‍ എന്നിവര്‍ ചര്‍ച്ച നടത്തി. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിദിന വരുമാനത്തില്‍ 50-60 ലക്ഷത്തിന്റെ വരെ കുറവുïായതിനാല്‍ രïാഴ്ച കൊï് 12 കോടിയോളം രൂപയുടെ നഷ്ടം ഉïായിട്ടുïെന്നും കെ.എസ്.ആര്.ടി.സി അധികൃതര്‍ വ്യക്തമാക്കുന്നു. ഇടതുമുന്നണി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ 4.50 കോടിയും യു.ഡി.എഫിന്റെ തൃശൂര്‍ ഹര്‍ത്താലില്‍ രïുകോടിയും നഷ്ടപ്പെട്ടു.
ശമ്പളത്തിന് പുറമെ പെന്‍ഷനും എണ്ണക്കമ്പനികള്‍ക്കുള്ള കുടിശ്ശികയും കïെത്തണം. എണ്ണക്കമ്പനികളുടെ കുടിശ്ശിക 130 കോടിക്ക് മുകളിലാണ്.ശബരിമല തീര്‍ഥാടനത്തിന്റെ സ്പെഷല്‍ സര്‍വിസുകള്‍ നടത്തുന്നത് വഴി ഏകദേശം 6 കോടി രൂപയുടെ കലക്ഷന്‍ ലഭിക്കുന്നുï്. ഇത് നിലവിലെ പ്രതിസന്ധിക്ക് ചെറിയ ആശ്വസമാണെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."