HOME
DETAILS
MAL
ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാക് സൈനിക മേധാവി
backup
December 03 2016 | 03:12 AM
ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി സൈനികരെ അഭിസംബോധന ചെയ്യുമ്പോഴാണ് ബജ്വ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഏതൊരു നീക്കത്തിനും പൂര്‍ണശക്തിയോടെ ഏറ്റവും കൃത്യമായി മറുപടി നല്‍കണമെന്നും ബജ്വ പറഞ്ഞു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ബജ്വ പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."