പെന്ഷന് പ്രായം 60 വയസായി ഉയര്‍ത്തണം: പി.സി. ജോര്‍ജ്
പാലാ: അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനവുമുള്ള അധ്യാപകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരുടെ പെന്ഷന് പ്രായം 60 വയസായി ഉയര്‍ത്തണമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. സെക്കന്‍ഡറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് സംസ്ഥാന വാര്‍ഷികത്തിന്റെ സമാപനസമ്മേളനം ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ വികലമായ നയങ്ങളും അശാസ്ത്രീയ പരീക്ഷണങ്ങളും വിദ്യാഭ്യാസം നിലവാരം നശിപ്പിക്കുന്നു. കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഭരണവര്‍ഗ്ഗം മടിക്കുന്നു. സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയേയും മനുഷ്യവിഭവശേഷിയുടെ ഫലപ്രദമായ വിനിയോഗത്തെയും ദോഷകരമായി ബാധിക്കുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടുന്ന അധികാരികളുടെയും അഭിപ്രായസമന്വയത്തിന്റെയും അടിസ്ഥാനത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ പുതിയ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്നും പി.സി. ജോര്‍ജ്. പ്രസിഡന്റ് രവീന്ദ്രനാഥനായിക്, ജനറല്‍ സെക്രട്ടറി റോയി മാത്യു, ബഷീര്‍ കുരുണിയന്, ലി. ഹമീദ്, സന്തോഷ് കാവുകാട്ട്, സണ്ണി അഗസ്റ്റിന്, പയസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാക്കള്‍ക്ക് ബിഷപ്പ് മാര്‍ ജേക്ക്ബ് മുരിക്കന്‍ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."