കരിന്തളം ഖനനം പുനരാരംഭിക്കാനുള്ള അനുരഞ്ജന ചര്‍ച്ച പാളി
നീലേശ്വരം: കരിന്തളം കെ.സി.സി.പി.എല്‍ ഖനനം പുനരാരംഭിക്കാനായി കര്‍മസമിതി നേതാക്കളുമായി അനുരഞ്ജന ചര്‍ച്ച നടത്താനുള്ള മലബാര്‍ സിമന്റ്‌സ് പ്രതിനിധികളുടെ ശ്രമം പാളി.
പാലക്കാട്ടു നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരാണു ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇവിടെയെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല, കണ്‍വീനര്‍ ഒ.എം ബാലകൃഷ്ണന്‍, അഡ്വ.കെ.കെ നാരായണന്‍, സി.വി ഗോപകുമാര്‍, എസ്.കെ ചന്ദ്രന്‍ തുടങ്ങിയ നേതാക്കളെ ഫോണിലൂടെയും നേരിട്ടും ഇവര്‍ ബന്ധപ്പെട്ടു.
മലബാര്‍ സിമന്റ്‌സിനു ഇവിടുത്തെ ഖനിജവസ്തുക്കള്‍ ആവശ്യമാണെന്നും ഖനന വസ്തുക്കള്‍ മലബാര്‍ സിമന്റ്‌സിലേക്കു മാത്രമേ കൊണ്ടുപോകൂ എന്നും ഇവര്‍ നേതാക്കളെ അറിയിച്ചു. എന്നാല്‍ കമ്പനിയുടെ ആവശ്യം കര്‍മസമിതി തള്ളിക്കളഞ്ഞു. ഖനന വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടു കര്‍മസമിതി ഭാരവാഹികള്‍ പ്രതിനിധികളെ അറിയിക്കുകയായിരുന്നു.
വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ ഈ വിഷയത്തില്‍ കര്‍മസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഖനനം പുനരാരംഭിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കു തങ്ങളില്ലെന്ന നിലപാടാണ് അന്നും കര്‍മസമിതി കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."