ഇതര സംസ്ഥാന ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പൊലിസില്‍ കോര്‍ ഗ്രൂപ്പ് വേണം : മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ഇതര സംസ്ഥാനക്കാര്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്നതും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പന നടത്തുന്നതും തടയാന്‍ മിടുക്കരായ പൊലിസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കോര്‍ ഗ്രൂപ്പിന് രൂപം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
പൊലിസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കോര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കണമെന്നും കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് ഡി.ജി.പി ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
അന്തര്‍ സംസ്ഥാന തീവണ്ടികളില്‍ പൊലിസ് സംഘം പരിശോധിക്കണം. എറണാകുളത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഇതരസംസ്ഥാന മാഫിയ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി സൂചനകളുണ്ട്. മെട്രോ നഗരമായ കൊച്ചി കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറാന്‍ സാധ്യതയുണ്ടെന്നും പി. മോഹനദാസ് നടപടിക്രമത്തില്‍ പറഞ്ഞു. പൊലിസ് കോര്‍ ഗ്രൂപ്പ് എല്ലാ ജില്ലകളിലും രൂപീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."