ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധാ കേന്ദ്രമായി ബാംബൂ ഹട്ട്
കൊച്ചി: കേരള ബാംബൂ മിഷന്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവ് മൈതാനത്ത് സംഘടിപ്പിച്ച 13ാമത് ബാംബൂ ഫെസ്റ്റില്‍ താരമാകുന്നത് ബാംബുഹട്ട്. കേരള ബാംബൂ കോര്‍പ്പറേഷനാണ് മുളയുടെ തനതു ഉല്‍പന്നങ്ങളായ ബാംബൂ പ്ലൈ, ഫ്‌ളാറ്റന്‍ഡ് ബാംബൂ ബോര്‍ഡ്, ബാംബൂ ഫ്‌ളോറിങ്ങ് ടൈല്‍സ് എന്നിവ ഉപയോഗിച്ചാണ് ബാംബൂ ഹട്ട് നിര്‍മിച്ചിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്കുള്‍പ്പടെയുള്ള വിനോദ സഞ്ചാര മേഖലകള്‍ക്ക് അനുയോജ്യവും അനുവദനീയമായതുമാണ് ബാംബൂ ഹട്ട്.
452 സ്‌ക്വയര്‍ ഫീറ്റ് ആകെ വിസ്തീര്‍ണമുള്ള ബാംബൂ ഹട്ടിന്റെ താഴത്തെ നില 210 സ്‌ക്വയര്‍ ഫീറ്റും മുകളിലത്തെ നില 242 സക്വയര്‍ ഫീറ്റുമാണ്. ബാംബൂ ഹട്ടിന്റെ നിര്‍മ്മാണത്തിന് സ്‌ക്വയര്‍ ഫീറ്റിന് 1350 രൂപ ചെലവ് വരും. 30 ദിവസങ്ങള്‍ കൊï് ബാംബൂ ഹട്ട് നിര്‍മ്മിക്കാനാകും. 5 വര്‍ഷം കൂടുമ്പോള്‍ പോളിഷ് ചെയ്യുന്നതൊഴികെ അറ്റകുറ്റപ്പണികള്‍ വളരെ കുറവാണ് താനും. ബാംബൂ പ്ലൈ, ഫ്‌ളാറ്റന്‍ഡ് ബാംബൂ ബോര്‍ഡ്, ബാംബൂ ഫ്‌ളോറിങ്ങ് ടൈല്‍സ് എന്നിവക്ക് പുറമെ, സംസ്‌കരിച്ച മുളകള്‍, സ്റ്റീല്‍ പൈപ്പ് എന്നിവയും ഇതിന്റെ നിര്‍മാണത്തിന് ആവശ്യമാണ്. അടങ്കല്‍ വ്യവസ്ഥയില്‍ ബാംബൂ കോര്‍പ്പറേഷന്‍ ഹട്ട് നിര്‍മിച്ച് നല്‍കും.
ബാംബൂ ഹട്ടിന് നല്ല ഡിമാന്‍ഡാണെന്ന് സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ എം.ഡി ടി. സുകുമാരന്‍ നായര്‍ പറഞ്ഞു. നിലവില്‍ വനം വകുപ്പിന് വേïി കോന്നി, മാനന്തവാടി, സൈലന്റ് വാലി എന്നിവിടങ്ങളില്‍ ബാംബൂ കോര്‍പ്പറേഷന്‍ ഹട്ട് നിര്‍മ്മിച്ചിട്ടുï്. വൈകാതെ തൊമ്മന്‍കുത്തിലും നിര്‍മാണം ആരംഭിക്കും. സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് വേïി ഹട്ട് നിര്‍മ്മിക്കാനുള്ള പദ്ധതി ആരംഭിച്ച് വരികയാണെന്ന് സുകുമാരന്‍ നായര്‍ അറിയിച്ചു.
ബാംബൂ ഫെസ്റ്റിന്റെ രïാം ദിവസമായ ഇന്നലെ പ്രദര്‍ശനത്തിന് നല്ല തിരക്കനുഭവപ്പെട്ടു. കേരളത്തില്‍ നിന്നുള്ള നൂറോളം കരകൗശലതൊഴിലാളികള്‍ ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നുï്. ഇതിന് പുറമെ, നാഗാലാന്റ്, മേഘാലയ, തമിഴ്‌നാട്, മണിപ്പൂര്‍, മധ്യപ്രദേശ്, ത്രിപുര, ആസാം, കര്‍ണാടക, സിക്കിം മുതലായ സംസ്ഥാനങ്ങളില്‍ നിന്നും അറുപതിലധികം കരകൗശലതൊഴിലാളികളും പങ്കെടുക്കുന്നുï് നൂറ്റി നാല്‍പതോളം സ്റ്റാളുകളാണുള്ളത്. ബാംബൂ ഫെസ്റ്റ് ആറിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."